തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വന്‍ കുരുക്കായി മാറുന്നു. സ്വര്‍ണം കടത്തിയ സംഭവത്തില്‍ ഭീകര...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വന്‍ കുരുക്കായി മാറുന്നു. സ്വര്‍ണം കടത്തിയ സംഭവത്തില്‍ ഭീകരസംഘടനകള്‍ക്ക് ബന്ധമുള്ളതായി ഒന്നാം പ്രതി പി.എസ്. സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ക്കു സൂചന ലഭിച്ചു.
ഇതിനകം തന്നെ യുഎപിഎ ചുമത്തുകയും ഭീകരബന്ധം സൂചിപ്പിക്കപ്പെടുകയും ചെയ്തതോടെ, അറസ്റ്റിലാവുന്നവരെല്ലാം വലിയ കുരുക്കിലേക്കാണ് ചെന്നു പെടാന്‍ പോകുന്നത്.
കള്ളക്കടത്തില്‍ സ്വപ്നയെ കൂടാതെ ബന്ധമുള്ള മറ്റു രണ്ടു പേരെക്കുറിച്ചും ഭാര്യമാര്‍ പറഞ്ഞിരുന്നു. ഇവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. ഭാര്യമാരുടെ രഹസ്യമൊഴി മജിസ്‌ട്രേട്ട് മുമ്പാകെ രേഖപ്പെടുത്തും.
ഐസ് ഭീകര ബന്ധത്തെക്കുറിച്ചു വിവരം കിട്ടിയതു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയതെന്നാണ് അറിയുന്നത്.
വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ കേസിനെക്കുറിച്ച് ഇതിനകം തന്നെ അന്വേഷണം നടത്തുന്നുണ്ട്. രാജ്യത്ത് ഐഎസ് റിക്രൂട്ട്‌മെന്റിന് വേണ്ട പണം സ്വര്‍ണം, മയക്കുമരുന്നു കള്ളക്കടത്തിലൂടെയാണ് സമാഹരിക്കുന്നതെന്നു നേരത്തേ തന്നെ സംശയമുണ്ട്.
കേരളത്തില്‍ നിന്ന് ഐസിലേക്ക് നേരത്തേ പോയ പലര്‍ക്കും കള്ളക്കടത്തുമായി ബന്ധമുണ്ടായിരുന്നു.
Keywords: Kerala, Gold Smuggling, NIA, Terror Link
COMMENTS