തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വര്‍ണം വില പവന് 40000 രൂപയിലെത്തി. ഗ്രാമിന് വില 5,000 രൂപ! കോവിഡ് വ്യാപനംമൂലം മറ്റു വ്യവസായങ്ങളും വ്യാപ...
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വര്‍ണം വില പവന് 40000 രൂപയിലെത്തി. ഗ്രാമിന് വില 5,000 രൂപ!
കോവിഡ് വ്യാപനംമൂലം മറ്റു വ്യവസായങ്ങളും വ്യാപാരങ്ങളും പ്രതിസന്ധിയിലായതോടെ കൂടുതല്‍ പേര്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കണ്ടതാണ് വില ഉയരാന്‍ കാരണം. അമേരിക്കയും ചൈനയും കൊമ്പുകോര്‍ക്കുന്നതു നിമിത്തം ഓഹരി വിലകള്‍ ഇടിയുന്നതും സ്വര്‍ണത്തിലേക്കു നിക്ഷേപം ഒഴുകാന്‍ കാരണമായി.
2020 ജനുവരി മുതല്‍ ജൂലായ് 30 വരെയുള്ള സമയത്ത് 10,720 രൂപയാണ് പവന് വര്‍ദ്ധിച്ചത്. ഗ്രാമിന് 3,920 രൂപ ഈ കാലയളവില്‍ കൂടി. പോയ 25 ദിവസത്തിനിടെ പവന് 3,920 രൂപയാണ് കൂടിയത്.
വില കുതിക്കുമ്പോഴും സ്വര്‍ത്തിന് ആഗോള വിപണിയില്‍ വില്പന കുറയുകയാണ്. കൊറോണ വൈറസ് വ്യാപനം നിമിത്തമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഡിമാന്‍ഡ് കുറയാന്‍ കാരണം.
ഈവര്‍ഷം ജനുവരി-ജൂണ്‍ കാലഘട്ടത്തില്‍ 572 ടണ്‍ ആഭരണങ്ങളാണ് വിറ്റഴിഞ്ഞത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറു ശതമാനം കുറവാണിതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണാഭരണങ്ങളുടെ വില്പനയില്‍ വന്‍ ഇടിവാണ് വന്നിരിക്കുന്നത്. വില്പന 168.6 ടണ്ണില്‍ നിന്ന് 44 ടണ്ണായി കുറഞ്ഞു. 74 ശതമാനമാണ് ഡിമാന്‍ഡ് ഇടിഞ്ഞത്. വില്പന 49,380 കോടി രൂപയില്‍ നിന്ന് 18,350 കോടി രൂപയായി താണു.
Summary: For the first time in history, the price of gold has reached Rs 40,000 per sovereign. Price per gram is Rs 5,000! The rise in prices is due to the fact that more and more people are looking at gold as a safe investment tool, as other industries and trades are in crisis due to the spread of Covid. The fall in stock prices due to the US-China rift has also led to an influx of investment into gold.
Keywords: History, Gold, Sovereign, Price, Gram, Investment tool, Industrie, Trades, Covid, Stock prices, US-China rift
COMMENTS