തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്‌ന സുരേഷ് പ്രതി. ഇവരും ന...
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്‌ന സുരേഷ് പ്രതി. ഇവരും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നുള്ള സംഘമാണ് സ്വര്‍ണ്ണം കടത്തിയതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. ഒരു ഇടപാടില്‍ 25 ലക്ഷം രൂപയോളം ഇവര്‍ക്ക് പ്രതിഫലം കിട്ടിയിരുന്നതായാണ് വിവരം.
സ്വര്‍ണതട്ടിപ്പില്‍ യുഎഇയിലെ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടതായാണ് വിവരം. നയതന്ത്ര ബാഗില്‍ സ്വര്‍ണം വയ്ക്കുന്നത് ഈ സംഘമാണ്. ഇവരെ പിടികൂടി നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വപ്‌ന സുരേഷ് നിലവില്‍ ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍സ് മാനേജരാണ്. വിവരം പുറത്തായതിനെ തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഒളിവിലായ ഇവര്‍ക്കായുള്ള തെരച്ചില്‍ കസ്റ്റംസ് തുടരുകയാണ്.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോള്‍ തന്നെ സ്വപ്‌ന സുരേഷും സരിത്തും ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീടും ഇവര്‍ കള്ളക്കടത്ത് തുടര്‍ന്നു.
വിമാനത്താവളത്തില്‍ ബാഗ് എത്തിയാല്‍ ക്ലിയറിംഗ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏറ്റുവാങ്ങുകയായിരുന്നു ഇവരുടെ പതിവെന്ന് കസ്റ്റംസ് കണ്ടെത്തി. കസ്റ്റംസ് കേസിന്റെ അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്നാണ് വിവരം.
അതേ സമയം സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം യുഎഇ കോണ്‍സുലേറ്റ് നിഷേധിച്ചു. ദുബായില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ മാത്രമാണ് എത്തിക്കാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നതെന്നാണ് കോണ്‍സുലേറ്റ് വ്യക്തമാക്കുന്നത്.
Keywords: Diplomatic baggage, Gold smuggling, Thiruvananthapuram, Swapna Suresh
<

COMMENTS