കാൺപൂർ : ഉത്തർപ്രദേശിൽ ഡിവൈ എസ്പി ഉൾപ്പെടെ എട്ട് പൊലീസുകാരെ വെടിവെച്ചുകൊന്ന കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ...
കാൺപൂർ : ഉത്തർപ്രദേശിൽ ഡിവൈ എസ്പി ഉൾപ്പെടെ എട്ട് പൊലീസുകാരെ വെടിവെച്ചുകൊന്ന കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു.
കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഉജ്ജയിനിൽ അറസ്റ്റിലായ വികാസ് ദുബെയെ ഉത്തർപ്രദേശിലേക്കു കൊണ്ടുവരും വഴി കൺപുരിൽ വെച്ചാണ് ഏറ്റുമുട്ടൽ കൊലപാതകം നടന്നത്.
വെള്ളിയാഴ്ച വെളുപ്പിന് കാൺപൂരിൽ വച്ച് പോലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുവെന്നും അപ്പോൾ തൊട്ടടുത്തിരുന്ന പൊലീസുകാരൻ്റെ തോക്ക് തട്ടിയെടുത്ത വികാസ് രക്ഷപ്പെടാൻ ശ്രമിച്ചു എന്നുമാണ് പൊലീസ് ഭാഷ്യം.
പൊലീസുകാർക്ക് നേരെ വെടിയുതിർത്തപ്പോൾ ആത്മരക്ഷാർത്ഥം പൊലീസ് തിരിച്ചു വെടിവെച്ചു. ഇങ്ങനെ വെടിയേറ്റാണ് വികാസ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഉത്തർപ്രദേശ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് വികാസിനെ യു പിയിലേക്ക് കൊണ്ടുവരാൻ പോയത്. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പൊലീസുകാരെ വെടിവെച്ചു കൊന്നതിനു ശേഷം മധ്യപ്രദേശിലെ കടന്ന വികാസ് ഒരു ക്ഷേത്രത്തിൽ പ്രവേശനത്തിനായി നിൽക്കുന്ന വേളയിലാണ് അദ്ദേഹത്തെ സമീപത്തെ കടക്കാരൻ തിരിച്ചറിഞ്ഞത്. ക്ഷേത്രത്തിൽ പൂജാദ്രവ്യങ്ങൾ വാങ്ങാനായി വികാസ് ചെന്നപ്പോൾ കടക്കാരൻ തിരിച്ചറിയുകയും ഉടൻ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ക്ഷേത്രദർശനം കഴിഞ്ഞ് വികാസ് തിരിച്ചിറങ്ങിയപ്പോൾ കൂടുതൽ പൊലീസെത്തി ഇയാളെ കീഴടക്കുകയായിരുന്നു.
Keywords: Vikas Dubey, Criminal, UP Police

COMMENTS