ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ പ്രതിദിന എണ്ണം ആദ്യമായി അരലക്ഷം കടന്നു. ഇന്ന് 50,904 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നു ...
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ പ്രതിദിന എണ്ണം ആദ്യമായി അരലക്ഷം കടന്നു. ഇന്ന് 50,904 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നു മാത്രം 1199 പേര്‍ മരിച്ചു.
ഇന്നത്തെ മരണങ്ങളില്‍ 444 എണ്ണം മാര്‍ച്ചുമുതല്‍ തമിഴ്നാട്ടിലുണ്ടായ കോവിഡ് മരണങ്ങളില്‍ വിട്ടുപോയവ ചേര്‍ത്തതാണ്. ഇവ ഒഴിവാക്കിയാല്‍ മരണം 685. രാജ്യത്തെ കോവിഡ് മരണനിരക്ക് 2.41 ശതമാനമാണ്.
24 മണിക്കൂറില്‍ 29557 പേര്‍ രോഗമുക്തരായി. നിലവില്‍ രാജ്യത്ത് 4.26 ലക്ഷം പേര്‍ ചികിത്സയിലുണ്ട്.
പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഇന്ത്യ മൂന്നാമതെത്തി. മരണ സംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ വ്യാഴാഴ്ച ഫ്രാന്‍സിനെ മറികടന്ന് ആഗോളപട്ടികയില്‍ ആറാമതെത്തി.
Keywords: India, Covid 19, Tamil Nadu, Plasma Treatment
COMMENTS