...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അഞ്ചു ലാര്‍ജ് ക്‌ളസ്റ്ററുകളിലായി കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ജില്ലയില്‍ രോഗവ്യാപനം കുറയുന്ന ഒരു ലക്ഷണവുമില്ല. ജില്ലയില്‍ പൂന്തുറ, പുല്ലുവിള, അഞ്ചുതെങ്ങ്, പുതുക്കുറുച്ചി, ബീമാപ്പള്ളി, എന്നിവയാണ് ലാര്‍ജ് ക്ലസ്റ്ററുകള്‍. ഇവിടങ്ങളിലെല്ലാം രോഗബാധിതര്‍ പെരുകുകയാണ്. പുതുക്കുറുച്ചി, അഞ്ചുതെങ്ങ്, പുല്ലുവിള ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്നു. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്.
പത്ത് ദിവസത്തിനിടെ പുല്ലുവിളിയില്‍ 671 കോവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 288 കേസുകള്‍ പോസിറ്റീവാണെന്നു കണ്ടെത്തി. മൊത്തം ടെസ്റ്റുകളില്‍ 42.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുകള്‍ കൂടുന്നതിനാല്‍ 17 എഫ്.എല്‍.ടി.സി.കളിലായി 2103 കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ 18 എഫ്.എല്‍.ടി.സി.കള്‍ ഉടന്‍ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടങ്ങളില്‍ 1817 കിടക്കകള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പുല്ലുവിള
ജൂലായ് 20ന് 54 സാമ്പിളുകള്‍ എടുത്തതില്‍ 18 പേര്‍ക്കു രോഗം.
ജൂലായ് 21ന് 64 സാമ്പിളുകള്‍ എടുത്തതില്‍ 15 പേര്‍ക്കു രോഗം.
ജൂലായ് 22ന് 55 സാമ്പിളുകള്‍ എടുത്തതില്‍ 22 പേര്‍ക്കു രോഗം.
ജൂലായ് 23ന് 49 സാമ്പിളുകള്‍ എടുത്തതില്‍ 14 പേര്‍ക്കു രോഗം.
കെയര്‍ ഹോമുകളിലും രോഗം വ്യാപിക്കുകയാണ്. ഇവിടങ്ങളില്‍ സന്ദര്‍ശകരെ വിലക്കും.
എറണാകുളം ജില്ലയിലും വൃദ്ധസദനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്. കെയര്‍ ഹോമുകളില്‍ ജീവനക്കാര്‍ പുറത്തു സഞ്ചരിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ആലുവയില്‍ രോഗവ്യാപനം ആശങ്കാജനകമായി തുടരുന്നു. ആലുവയുടെ സമീപ പഞ്ചായത്തുകളിലും രോഗം പടരുന്നു.
തൃശൂരില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം ആയിരത്തിലധികമായി. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്ന് മുരിയാട്ടേക്ക് രോഗം പടരുന്നു.
Keywords: Kerala, Thiruvananthapuram, Ernakulam, Covid Spread
COMMENTS