സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും പോസിറ്റീവായ 226 ല്‍ 190 കോസും സമ്പര്‍ക്കത്തിലൂടെയാണെന്നു...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും പോസിറ്റീവായ 226 ല്‍ 190 കോസും സമ്പര്‍ക്കത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയില്‍ 15 പേരുടെ വൈറസ് ബാധ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കച്ചവടക്കാര്‍ക്ക് സ്റ്റോക്ക് എടുക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. പാറശാല ഉള്‍പ്പെടെ അതിര്‍ത്തി പ്രദേശത്ത് വൈറസ് ബാധ കൂടുന്നു.
കൊല്ലം
ജില്ലയില്‍ ഇന്നു രോഗം സ്ഥിരീകരിച്ച 133 പേരില്‍ 116 ഉം സമ്പര്‍ക്കത്തിലൂടെയാണ്. അഞ്ച് പേരുടെ രോഗ ഉറവിടം അറിയില്ല. തീരപ്രദേശത്ത് വിനോദത്തിനും കാറ്റുകൊള്ളാനും പ്രദേശവാസികളെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട
49 രോഗികളില്‍ 32 പേര്‍ക്കും സമ്പര്‍ക്കത്തലൂടെ രോഗം.
അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചികിത്സയിലുള്ള അഞ്ച് രോഗികള്‍ക്കും രോഗം ബാധിച്ചു.
കോട്ടയം
51 പേരില്‍ 46 സമ്പര്‍ക്ക രോഗികള്‍. മെഡിക്കല്‍ കോളേജില്‍ രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കോവിഡ്.
ഇടുക്കി
ആകെ 43 രോഗികളില്‍ 26 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം. വണ്ണപ്പുറം, വാഴത്തോപ്പ്, രാജാക്കാട് എന്നിവിടങ്ങളില്‍ സമ്പര്‍ക്ക രോഗം കൂടി.
എറണാകുളം
93 രോഗികളില്‍ 66 പേര്‍ക്കും സമ്പര്‍ക്കത്തലൂടെ വൈറസ് ബാധ. 15 പേരുടെ രോഗ ഉറവിടം അറിയില്ല. ആലുവ മേഖലയില്‍ വൈറസ് വ്യാപനം രൂക്ഷം. ഇവിടെ സമീപ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററാക്കി. ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെ മൊത്തവിതരണവും പത്ത് മുതല്‍ രണ്ട് വരെ ചില്ലറ വില്‍പ്പനയും അനുവദിക്കും. ചെല്ലാനത്ത് രോഗവ്യാപനം കുറഞ്ഞുതുടങ്ങി. അടച്ചിട്ട എല്ലാ സ്വകാര്യ ആശുപത്രികളും നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
തൃശ്ശൂര്‍
പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. സമ്പര്‍ക്ക വ്യാപനം കൂടി. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി. പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയില്‍ നിന്ന് രോഗം വ്യാപിച്ചു.
മലപ്പുറം
കൊണ്ടോട്ടി, നിലമ്പൂര്‍ നഗരസഭകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.
വയനാട്
പുല്‍പ്പള്ളിയിലെ ജനപ്രതിനിധിക്ക് രോഗം. ഇദ്ദേഹവുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്.
കണ്ണൂര്‍
കടകളും മാളുകളും ഉള്‍പ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകിട്ട് അഞ്ച് മണി വരെ മാത്രംേ. ജില്ലയിലേക്ക് എത്തുന്നവരെ വാര്‍ഡ് തല സമിതി നിരീക്ഷിക്കും. ചെറു സന്ദര്‍ശനത്തിന് വരുന്നവര്‍ പലയിടത്ത് യാത്രചെയ്യുന്നത് കര്‍ശനായി തടയും.
കാസര്‍കോട്
101 രോഗികളില്‍ 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. കര്‍ണാടക മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്ക് തലപ്പാടി വരെ പോകാന്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കും. അവിടെ നിന്ന് കര്‍ണ്ണാടക സര്‍ക്കാരിന്റെ ബസ്സില്‍ പോകണം. മറ്റ് വാഹനം പാടില്ല. തിരികെ വന്നാല്‍ ഏഴ് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം.
Summary: The situation in Thiruvananthapuram district is critical and 190 out of 226 positive cases are through contact, the Chief Minister Pinarayi Vijayan said. The source of the virus in 15 people in the district is not clear. 18 health workers also have the disease. Restrictions were also imposed on traders taking stock in the containment zones. Outbreaks appear to be exacerbated during this time.
Keywords: Kerala. Covid, Thiruvananthapuram, Pinarayi Vijayan
COMMENTS