രാഖി എം ന്യൂയോര്‍ക്: കൊറോണ വൈറസ് വായുവിലൂടെയും പകരാമെന്ന് ലോകമെമ്പാടുമുള്ള നൂറുകണക്കിന് ശാസ്ത്രജ്ഞരുടെ നിഗമനം. നിശ്വസിക്കുമ്പോഴും സം...
രാഖി എം
ന്യൂയോര്‍ക്: കൊറോണ വൈറസ് വായുവിലൂടെയും പകരാമെന്ന് ലോകമെമ്പാടുമുള്ള നൂറുകണക്കിന് ശാസ്ത്രജ്ഞരുടെ നിഗമനം.
നിശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും രോഗിയില്‍ നിന്നു ചെറിയ കണങ്ങളായി പുറത്തുവരുന്ന വൈറസ് വായുവിലൂടെ സഞ്ചരിച്ചു മറ്റുള്ളവരെ രോഗികളാക്കാമെന്നാണ് പുതിയ നിഗമനം.
ഇക്കാര്യത്തിനു വ്യക്തമായ തെളിവുണ്ടെന്നും ഇതിനനുസരിച്ചു ശുപാര്‍ശകള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യുഎച്ച്ഒ) ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ആഹ്വാനം ചെയ്യുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍ തുറന്ന കത്തിലൂടെയാണ് ലോകാരോഗ്യ സംഘടനയ്ക്കു മുന്നറിയിപ്പു നല്കിയിരിക്കുന്നത്.
കോവിഡ് 19 ബാധിച്ചയാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ വൈറസ് പുറത്തുവരാം. ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതുസംബന്ധിച്ച ശാസ്ത്രജ്ഞരുടെ നിഗമനം
അടുത്തയാഴ്ച പുറത്തിറങ്ങുന്ന ഒരു ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
ചെറിയ കണങ്ങളില്‍ നിന്നു രോഗം പകരുന്നതിന്റെ തെളിവുകള്‍ പല ആവര്‍ത്തി ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുമ്മുമ്പോഴും മറ്റും വായുവിലേക്ക് എത്തുന്ന വൈറസ് ഒരു മുറിയുടെ പ്രദേശത്തോളം അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തിയുള്ളതാണ്. ഇതിനിടയിലുള്ള ആളുകള്‍ ശ്വസിക്കുമ്പോള്‍ രോഗം അവരെയും ബാധിക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും, വൈറസ് വായുവിലൂടെ സഞ്ചരിച്ചതിന്റെ തെളിവുകള്‍ ഇതുവരെ ബോധ്യപ്പെടുന്നില്ലെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന. ഏതാനും മാസങ്ങളായി, വായുവിലൂടെ പകരുന്നത് സാധ്യമാണെന്ന് ഞങ്ങള്‍ പലതവണ പ്രസ്താവിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ഇനിയും കിട്ടിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ അണുബാധ തടയുന്നതിനും നിയന്ത്രണത്തിനുമുള്ള സാങ്കേതിക വിഭാഗം മേധാവി ഡോ. ബെനെഡെറ്റ അലെഗ്രാന്‍സി പ്രതികരിച്ചു.
കാര്യങ്ങള്‍ കൈവിട്ട് അമേരിക്ക
Keywords: Scientists, Coronavirus, Particles, World Health Organization, WHO, New York Times, COVID-19 , Rakhi M
COMMENTS