തിരുവനന്തപുരം ജില്ലയില്‍ 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, സ്ഥിതി ഗുരുതരം തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സമ്പര്‍ക്ക ബാധിതരുടെ...
തിരുവനന്തപുരം ജില്ലയില്‍ 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, സ്ഥിതി ഗുരുതരം
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സമ്പര്‍ക്ക ബാധിതരുടെ എണ്ണം പേടിപ്പിക്കുന്ന തലത്തിലേക്ക് ഉയരുന്നു. ഇന്ന് സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ ഇവരില്‍ 90 പേര്‍ക്ക്് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 60 പേരും തിരുവനന്തപുരം ജില്ലക്കാരാണ്.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്- 64 പേര്.
മലപ്പുറം-46
തൃശൂര്‍-25
പാലക്കാട്-25
കണ്ണൂര്‍-22
ഇടുക്കി-20
ആലപ്പുഴ-18
കോട്ടയം-17
എറണാകുളം-16
കോഴിക്കോട്-15
വയനാട്-14
കൊല്ലം-8
പത്തനംതിട്ട-7
കാസര്‍കോട്-4
എന്നിങ്ങനെയാണ് ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര് വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 95 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നു.
കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ ഒന്‍പതു ബി.എസ്.എഫ്. ജവാന്മാര്ക്കും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ മൂന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസുകാര്‍ക്കും രോഗം ബാധിച്ചു.
ദുബായില്‍ നിന്ന് കേരളത്തിലെത്തി മരിച്ച കൊല്ലം സ്വദേശി മനോജ് (24) ന് ഐസിഎംആര്‍ ലാബിലെ (എന്‍ ഐ വി ആലപ്പുഴ) തുടര്‍ പരിശോധനാ ഫലം കോവിഡ്-19 നെഗറ്റീവ് ആണെന്നു വ്യക്തമായി.
ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 2605 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
സംസ്ഥാനത്താകെ 1,85,546 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3137 പേര് ആശുപത്രികളില്‍ കഴിയുന്നു. 421 പേരെ് ഇന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. 24 മണിക്കൂറിനിടെ 11,250 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. നാലു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 169 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Keywords: Kerala, Coronavirus, Covid 19, Thiruvananthapuram
COMMENTS