സ്വന്തം ലേഖകന്‍ കൊച്ചി: സ്വര്‍ണം കള്ളക്കടത്തിനു യുഎഇയുടെ തിരുവനന്തപുരം എംബസി ഓഫീസിലെ കോണ്‍സുല്‍ ജനറലും അറ്റാഷെയും കൂട്ടുനിന്നുവെന്നു വെളിപ്പ...
കൊച്ചി: സ്വര്‍ണം കള്ളക്കടത്തിനു യുഎഇയുടെ തിരുവനന്തപുരം എംബസി ഓഫീസിലെ കോണ്‍സുല്‍ ജനറലും അറ്റാഷെയും കൂട്ടുനിന്നുവെന്നു വെളിപ്പെടുത്തി പ്രതി സ്വപ്‌ന സുരേഷിന്റെ വെൡപ്പെടുത്തല്‍. ഒരു കിലോ സ്വര്‍ണം കടത്തുന്നതിന് അറ്റാഷെയ്ക്കു നല്കിയിരുന്നത് ആയിരം ഡോളര്‍ (ഇപ്പോഴത്തെ നിരക്കില്‍ 74,000) രൂപ ആയിരുന്നെന്നും സ്വപ്‌ന ദേശീയ അന്വേഷണ ഏജന്‍സിക്കു മൊഴി നല്കി. കോണ്‍സുല്‍ ജനറലിനു കിട്ടിയിരുന്ന പ്രതിഫലം എത്രയെന്നു വ്യക്തമായിട്ടില്ല.
കോണ്‍സുല്‍ ജനറലും അറ്റാഷെയും പണം പറ്റിയിരുന്നുവെന്നു മറ്റു പ്രതികളായ സന്ദീപും സരിത്തും മൊഴി നല്കിയിരുന്നു. അറ്റാഷെയുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍ വിട്ടുകിട്ടാന്‍ ഇടപെട്ടതെന്നു സ്വപ്ന കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയിലും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ സ്വര്‍ണം കേരളത്തിലേക്കു നയതന്ത്ര ബാഗു വഴി ഒഴുകുന്നുണ്ട്. ഇത് കോണ്‍സുല്‍ ജനറലും അറ്റാഷെയും അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു.
ഇതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി സൗഹൃദം മാത്രമാണെന്നാണ് സ്വപ്‌ന മൊഴി കൊടുത്തിട്ടുള്ളത്. അദ്ദേഹത്തിന് കള്ളക്കടത്തുമായി ബന്ധമുള്ളതായി സ്വപ്‌ന ഇതുവരെ മൊഴി നല്കിയിട്ടില്ല. ഇതേ നിലപാട് തന്നെയാണ് ശിവശങ്കറും എന്‍ ഐ എയോടും കസ്റ്റംസിനോടും ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചത്. പക്ഷേ, പ്രതികള്‍ ശിവശങ്കറിനെ കാണാന്‍ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയിരുന്നതിനു തെളിവുണ്ട്. ഇതുവച്ചാണ് എന്‍ ഐ എ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനായി കൊച്ചിയിലേക്കു വിളിപ്പിച്ചിരിക്കുന്നത്.
Summary: Defendant Swapna Suresh's revelation that the Consul General of the UAE Embassy in Thiruvananthapuram and Attache were complicit in the gold smuggling. Attache was paid $ 1,000 (currently INR 74,000) for smuggling a kilogram of gold, according to the National Investigation Agency.
Keywords:Gold Smuggling, Embassy Office, Attache, Swapna Suresh, Sarith, Defendan, Consul General, UAE Embassy, Thiruvananthapuram , Attache , National Investigation Agency
COMMENTS