തിരുവനന്തപുരം : യുഎഇ എംബസിയുടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശി കെടി റമീസ...
തിരുവനന്തപുരം : യുഎഇ എംബസിയുടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശി കെടി റമീസാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ രണ്ടാം പ്രതി സ്വപ്നാ സുരേഷിന് ബാങ്കുകളില്‍ വന്‍ നിക്ഷേപം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കള്ളക്കടത്ത് നടത്താമെന്ന് പ്രതികള്‍ക്ക് ആശയം നല്‍കിയത് റമീസാണ്. ഇയാളെ പ്രതിചേര്‍ക്കാന്‍ നടപടി ആരംഭിച്ചതെന്നും കോടതിയെ എന്‍ഐഎ അറിയിച്ചു.
പ്രതികള്‍ ആശയവിനിമയം നടത്തിയിരുന്നത് ടെലിഗ്രാം ആപ് വഴിയാണ്. പിടിയിലാവുന്നതിനു മുന്‍പ് മിക്കവരും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുകയോ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്തിരുന്നു. നശിപ്പിച്ച്‌സന്ദേശങ്ങള്‍ എല്ലാം തന്നെ സി ഡാക് വീണ്ടെടുത്തു നല്‍കിയിട്ടുണ്ട്.
റമീസിന് വിദേശരാജ്യങ്ങളിലെ കള്ളക്കടത്ത് സംഘങ്ങളുമായി വ്യക്തമായ ബന്ധമുണ്ട്. ഇയാള്‍ നിരന്തരം ദുബായില്‍ പോയിരുന്നു. ലോക് ഡൗണ്‍ വേളയില്‍ പരമാവധി സ്വര്‍ണ്ണം കടത്താന്‍ റമീസ് നിര്‍ബന്ധിച്ചതായി പ്രതികളായ സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്.
എന്‍ഐഎയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വപ്‌നയേയും സരിത്തിനെയും നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇതിനിടെ സ്വപ്‌നയുടെ ജാമ്യാപേക്ഷയും കോടതിയുെ മുന്നിലെത്തി.
ബാഗേജില്‍ സ്വര്‍ണ്ണമാണെന്ന് അറിയില്ലായിരുന്നു എന്നാണ് ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നത്. മാത്രമല്ല കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ വൈരം തീര്‍ക്കലിന് സ്വപ്ന ഇരയായതായി ജാമ്യാപേക്ഷയില്‍ പറയുന്നു.
മാധ്യമങ്ങള്‍ സ്വപ്‌നയ്‌ക്കെതിരേ അനാവശ്യ കഥകള്‍ മെനയുന്നു എന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ദീര്‍ഘിപ്പിച്ച റിമാന്‍ഡ് കാലാവധി തീരുന്ന വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Keywords: Swapna, NIA, Sartih, KT Rameez, Gold Smuggling
COMMENTS