ആലപ്പുഴ: കൊല്ലം സബ് കളക്ടറായിരിക്കെ കോവിഡ് നിരീക്ഷണം ലംഘിച്ച് കടന്നുകളഞ്ഞ ഐ.എ.എസുകാരന്‍ അനുപം മിശ്രയ്ക്ക് വീണ്ടും നിയമനം. ആലപ്പുഴയിലാണ...
സസ്‌പെന്‍ഷനിലായിരുന്ന അനുപം മിശ്രയെ ഈ മാസം 7 നാണ് ആലപ്പുഴ സബ് കളക്ടറായി വീണ്ടും നിയമിച്ചത്. ആലപ്പുഴയിലെ ഔദ്യോഗിക വസതിയില്‍ ക്വാറന്റൈനിലായ അദ്ദേഹം അടുത്ത ദിവസം തന്നെ ജോലിയില്‍ പ്രവേശിക്കും.
അതേസമയം ഈ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ അനുപം മിശ്രയുടെ ഗണ്‍മാനായിരുന്ന കൊല്ലം എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ സജീവ് ഇപ്പോഴും സസ്‌പെന്‍ഷനില്‍ തുടരുകയാണ്. സബ് കളക്ടര്‍ അനുപം മിശ്ര ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗണ്‍മാനെയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
Keywords: Anupam Misra IAS, Alappuzha, Escaped from quarantine, Reappointed
COMMENTS