കോഴിക്കോട്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സ്വര്‍ണ്ണം കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസി...
കോഴിക്കോട്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സ്വര്‍ണ്ണം കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ എന്‍.ഐ.എ അന്വേഷണം നീളുന്ന സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രിയുടെ ഓഫീസിന് ഇത്തരമൊരു അന്വേഷണം നേരിടേണ്ടി വന്നത് യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ സ്വന്തം അനുയായികളായ രണ്ടു വിദ്യാര്‍ത്ഥികളെ എന്‍.ഐ.എയ്ക്ക് ഒറ്റികൊടുത്തതിന്റെ തിരിച്ചടിയാണെന്നാണ് ജോയ്മാത്യു പോസ്റ്റ് ചെയ്തിരിക്കുന്നത്.
അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളെ യു.എ.പി.എ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത സംഭവം ഉദ്ദേശിച്ചാണ് നടന്റെ പോസ്റ്റ്.
കവി സച്ചിതാനന്ദന്റെ വരികളെ ഉദ്ധരിച്ച് അമ്മമാരുടെ ശാപം പാഴായി പോവില്ലെന്നും ആളുകള്‍ ദൈവവിശ്വാസികളാകുന്നതില്‍ തെറ്റുപറയാനാവില്ലെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു.
``ഒരമ്മയുടെ കണ്ണുനീരിനു കടലുകളില്‍ രണ്ടാം പ്രളയം ആരംഭിക്കാന്‍ കഴിയും
മകനേ കരുണയുള്ള മകനേ ഏത് കുരുടന്‍ ദൈവത്തിനു വേണ്ടിയാണ് നീ ബലിയായത്?'
Keywords: Actor Joy Mathew, Facebook post, Government, NIA

COMMENTS