കൊച്ചി: ചലച്ചിത്ര നടന്‍ അനില്‍ മുരളി (56) ചികിത്സയ്ക്കിടെ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, ത...
കൊച്ചി: ചലച്ചിത്ര നടന്‍ അനില്‍ മുരളി (56) ചികിത്സയ്ക്കിടെ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു ചികിത്സയിലായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി 200 ല്‍ പരം സിനിമകളില്‍ അഭിനയിച്ചു. ടിവി സീരിയലുകളിലൂടെയാണ് സിനിമയിലെത്തിയത്. മുരളീധരന്‍ നായരുടെയും ശ്രീകുമാരി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനനം. ഭാര്യ: സുമ. മക്കള്‍: ആദിത്യ, അരുന്ധതി.
വിനയന്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിലാണ് തുടര്‍ന്ന് അഭിനയിച്ചത്.
വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇവര്‍, ബാബാ കല്യാണി, ലയണ്‍, പുത്തന്‍ പണം, പോക്കിരി രാജ, ഡബിള്‍ ബാരല്‍, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, കെഎല്‍ 10 പത്ത്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
ടിവി സീരിയലുകളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. നിരവധി ചലച്ചിത്ര താരങ്ങള്‍ അനില്‍ മുരളിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
Keywords: Anil Murali, Actor, Malayalam Movie
COMMENTS