തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്നു രോ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
ഇന്നു രോഗം ബാധിച്ചവരില്‍ 157 പേര് വിദേശത്ത് നിന്നും 62 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ഇന്നത്തെ രോഗികളില്‍ 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 12 ആരോഗ്യപ്രവര്‍ത്തകര്‍, അഞ്ച് ബിഎസ്എഫ് ജവാന്മാര്, മൂന്ന് ഐടിബിപി അംഗങ്ങള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്നത്തെ രോഗികളില്‍ 337 പേര് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. തിരുവനന്തപുരം ജില്ലയില്‍ 301 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഇതിനു പുറമേ രോഗ ഉറവിടമറിയാത്ത 16 പേരുമുണ്ട്.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 337
കൊല്ലം 42
മലപ്പുറം 42
പത്തനംതിട്ട 39
കോഴിക്കോട് 33
തൃശ്ശൂര്‍ 32
ഇടുക്കി 26
പാലക്കാട് 25
കണ്ണൂര്‍ 23
ആലപ്പുഴ 20
കാസര്‍കോട് 18
വയനാട് 13
നിലവില്‍ 1,83,900 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 5432 പേര് ആശുപത്രികളിലാണ്. ഇന്ന് 804 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഹോട്സ്പോട്ടുകളുടെ എണ്ണം 271 ആയി ഉയര്‍ന്നു. ഇപ്പോള്‍ സംസ്ഥാനത്ത് 10 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളുണ്ട്. ഇവ ഉള്‍പ്പെടെ ആകെ 84 ക്ലസ്റ്ററുകളുണ്ട്. ഇതിനു പുറമേ ശ്രദ്ധയില്‍പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
എല്ലായിടത്തും രോഗികളുണ്ടെന്ന വിചാരത്തോടെ എല്ലാവരും പ്രതിരോധ പ്രവര്‍ത്തനം നടത്തണം. നിര്‍ബന്ധമായി ശാരീരിക അകലം പാലിക്കണം. മാസ്ക് ധരിക്കല്‍, കൈ കഴുകല്‍, എന്നിവ കൃത്യമായി പിന്തുടരണം.
രാഗികളെയും കുടുംബാംഗങ്ങളെയും സാമൂഹികമായി അകറ്റി നിറുത്തരുത്. അവര്‍ക്കു വേണ്ട സഹായം നല്‍കണം. കമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നു. ഒരിടത്തും പൊതുജനം കൂട്ടത്തോടെ എത്തരുത്.
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് എല്ലാ പഞ്ചായത്തിലും ഒരുക്കും. ഓരോ പഞ്ചായത്തിലും 100 കിടക്കകളുള്ള സംവിധാനം ഒരുക്കും. ഇതിനാവശ്യമായ ആരോഗ്യപ്രവര്‍ത്തകരെയും കണ്ടെത്തും. സേനയെ പോലെ ഏത് നിമിഷവും സേവനം ലഭിക്കാന്‍ സംവിധാനം ഉണ്ടാക്കും. ക്ലിനിക്കുകളെയും സ്വകാര്യ ആശുപത്രികളെയും നല്ല തോതില്‍ സഹകരിപ്പിക്കും.
Kerala: Coronavirus, Covid, Kerala, Pinarayi Vijayan
COMMENTS