തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലുള്ള 745 പേര്‍ രോഗമുക്തി നേടി. ഇന്ന് സമ്പര്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലുള്ള 745 പേര്‍ രോഗമുക്തി നേടി.
ഇന്ന് സമ്പര്‍ക്കത്തിലൂടെ 483 പേര്‍ക്കു രോഗം ബാധിച്ചു. ഉറവിടമറിയാത്ത 35 വൈറസ് ബാധിതരുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കോവിഡ് നിമിത്തം ഇന്ന് രണ്ട് മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 161
മലപ്പുറം 86
ഇടുക്കി 70
കോഴിക്കോട് 68
കോട്ടയം 59
പാലക്കാട് 41
തൃശ്ശൂര്‍ 40
കണ്ണൂര്‍ 38
കാസര്‍കോട് 38
ആലപ്പുഴ 30
കൊല്ലം 22
പത്തനംതിട്ട 17
വയനാട് 17
എറണാകുളം 15.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 91 പേര്‍ക്കും വിദേശത്തുനിന്നത്തിയ 75 പേര്‍ക്കും രോഗം ബാധിച്ചു. വിവിധ ജില്ലകളിലായി 1,55,147 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 9397 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 1237 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 9611 പേര്‍.
രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 65
കൊല്ലം 57
പത്തനംതിട്ട 49
ആലപ്പുഴ 150
കോട്ടം 13
ഇടുക്കി 25
എറണാകുളം 69
തൃശ്ശൂര്‍ 45
പാലക്കാട് 9
മലപ്പുറം 88
കോഴിക്കോട് 41
വയനാട് 49
കണ്ണൂര്‍ 32
കാസര്‍കോട് 53.
ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 495 ആയി. സംസ്ഥാനത്താകെ 101 സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയിലായി 12,801 കിടക്കകളുണ്ട്. ഇപ്പോള്‍ 45 ശതമാനം കിടക്കകളില്‍ ആളുകള്‍ ഉണ്ട്. രണ്ടാം ഘട്ടത്തില്‍ 201 സിഎഫ്എല്‍ടിസികള്‍ കൂടി ആരംഭിക്കും. ഇവയില്‍ 30,598 കിടക്കകളുണ്ടാവും. മൂന്നാം ഘട്ടത്തിലേക്കു വേണ്ടി 36,400 കിടക്കകളുള്ള 480 സിഎഫ്എല്‍ടിസികള്‍ കണ്ടെത്തിയിട്ടുണ്ട്.
1571 പേര്‍ക്ക് കോവിഡ് ബ്രിഗേഡിലേക്ക് പരിശീലനം നല്‍കി. പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടുന്നു. ക്ലസ്റ്ററുകളുടെ എണ്ണവും കൂടുന്നു.
ആരോഗ്യ സര്‍വകലാശാലാ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാം. ഇവര്‍ക്കു താമസസൗകര്യവും മറ്റും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായിരിക്കും ഒരുക്കുക.
പരിശോധനാ ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ സ്രവ പരിശോധന ഫലം വൈകരുതെന്നും നിര്‍ദേശിച്ചിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ വിഭാഗങ്ങളുമായും സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്ന പൊതു അഭിപ്രായമാണ് ഉയര്‍ന്നത്. വരും നാളുകളില്‍ രോഗവ്യാപനം വര്‍ധിക്കുമെന്നാണ് വിദഗദ്ധര്‍ മുന്നറിയിപ്പു നല്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, Coronavirus, Covid 19, Pinarayi Vijayan, Thiruvananthapuram
COMMENTS