തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുയും 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകരുകയും ചെയ്തു. ഇന്ന് സംസ്ഥാനത...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുയും 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകരുകയും ചെയ്തു. ഇന്ന് സംസ്ഥാനത്ത് 196 പേര്‍ രോഗമുക്തി നേടി.
രോഗികളില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
37 പേരുടെ രോഗഉറവിടം വ്യക്തമല്ല. ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒന്‍പത് ഡിഎസ്സി ജവാന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് കോവിഡ് ബാധിച്ചു മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവരുടെ മരണകാരണം വൈറസ് ബാധയാണ്.
തിരുവനന്തപുരം 157
കാസര്‍കോട് 74
എറണാകുളം 72
കോഴിക്കോട് 64
പത്തനംതിട്ട 64
ഇടുക്കി 55
കണ്ണൂര്‍ 35
കോട്ടയം 25
ആലപ്പുഴ 20
പാലക്കാട് 19
മലപ്പുറം 18
കൊല്ലം 11
തൃശൂര്‍ 5
വയനാട് 4 എന്നിങ്ങനെയാണ് ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്
തിരുവനന്തപുരം 11
കൊല്ലം 8
പത്തനംതിട്ട 19
കോട്ടയം 13
ഇടുക്കി 3
എറണാകുളം 1
തൃശൂര്‍ 1
പാലക്കാട് 53
മലപ്പുറം 44
കോഴിക്കോട് 15
വയനാട് 1
കണ്ണൂര്‍ 10
കാസര്‍കോട് 17.
ഇപ്പോള്‍ 1,84,601 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4989 പേര്‍ ആശുപത്രികളിലാണ്. ഇന്ന 602 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ 4880 പേരാണ് ഉള്ളത്.
പോയ 24 മണിക്കൂറില്‍ 14,444 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 234 ആയി. ഇന്ന് 14 പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടായി.
COMMENTS