തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂയൊണ് രോഗം ബാധിച്ചിര...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂയൊണ് രോഗം ബാധിച്ചിരിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, ഒരു ഡി.എസ്.സി ജവാന്‍, ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം ബാധിച്ചു.
തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാണ്. ഇന്ന് 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ തിരുവനന്തപുരം ജില്ലയില്‍ രോഗം ബാധിച്ചു. ഇവരില്‍ നാലു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
Keywords: Kerala, Coronavirus, Covid 19
COMMENTS