തിരുവനന്തപുരം കേരളത്തില്‍ ഇന്ന് 449 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 162 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി ...
തിരുവനന്തപുരം കേരളത്തില്‍ ഇന്ന് 449 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 162 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
144 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ആലപ്പുഴ ജില്ലയില്‍ലാണ്, 119 പേര്‍.
വിദേശത്തു നിന്നെത്തിയ 140 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും രോഗം ബാധിച്ചു. ഉറവിടം അറിയാത്ത 18 രോഗികളുണ്ട്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
ബിഎസ്ഇ 10, ബിഎസ്എഫ് 1, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ് 77, ഫയര്‍ഫോഴ്‌സ് 4, കെഎസ്ഇ 3 എന്നിങ്ങനെയാണ് ഇന്നു രോഗം പിടിപെട്ട ഉദ്യോഗസ്ഥരുടെ കണക്ക്.
ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം ജില്ലയിലെ ത്യാഗരാജന്‍ (74), കണ്ണൂര്‍ ജില്ലയിലെ അയിഷ (64) എന്നിവരാണ് ഇന്നു മരിച്ചവരില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍.
ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ 119
തിരുവനന്തപുരം 63
മലപ്പുറം 47
പത്തനംതിട്ട 47
കണ്ണൂര്‍ 44
കൊല്ലം 33
പാലക്കാട് 19
കോഴിക്കോട് 16
എറണാകുളം 15
വയനാട് 14
കോട്ടയം 10
തൃശ്ശൂര്‍ 9
കാസര്‍കോട് 9
ഇടുക്കി 4
24 മണിക്കൂറില്‍ 12230 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4376 പേര്‍ ആശുപത്രികളിലുണ്ട്.
തിരുവനന്തപുരം നഗരത്തിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളും പന്മന, ചവറ, പട്ടണക്കാട്, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, ഓടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, ചെല്ലാനം, ആറാട്ടുപുഴ, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളും പൊന്നാനി, താനൂര്‍ മുനിസിപ്പാലിറ്റികളിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആയിരിക്കും.
രണ്ട് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഉള്‍പ്പെടെ 51 ക്ലസ്റ്ററുകള്‍ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളില്‍ സമ്പര്‍ക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാനുണ്ടാകും.
സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റൈന്‍ നടപ്പാക്കാനാണ് ശ്രമം. ചില മേഖലകളില്‍ മടുപ്പ് കാണുന്നുണ്ട്. കൂടുതല്‍ വോളണ്ടിയര്‍മാരെ ആവശ്യമുള്ള ഘട്ടമാണിത്. രോഗികളുടെ എണ്ണം ഇനിയും കൂടിയാല്‍ നാം വല്ലാതെ പ്രയാസപ്പെടും.
713 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇത്രയും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ആദ്യമായാണ്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 223 ആയി.
തിരുവനന്തപുരം നഗരത്തിലെ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളും പന്മന, ചവറ, പട്ടണക്കാട്, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, ഓടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, ചെല്ലാനം, ആറാട്ടുപുഴ, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളും പൊന്നാനി, താനൂര്‍ മുനിസിപ്പാലിറ്റികളിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആയിരിക്കും.
രണ്ട് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഉള്‍പ്പെടെ 51 ക്ലസ്റ്ററുകള്‍ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളില്‍ സമ്പര്‍ക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാനുണ്ടാകും.
സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റൈന്‍ നടപ്പാക്കാനാണ് ശ്രമം. ചില മേഖലകളില്‍ മടുപ്പ് കാണുന്നുണ്ട്. കൂടുതല്‍ വോളണ്ടിയര്‍മാരെ ആവശ്യമുള്ള ഘട്ടമാണിത്. രോഗികളുടെ എണ്ണം ഇനിയും കൂടിയാല്‍ നാം വല്ലാതെ പ്രയാസപ്പെടും.
Keywords: Coronavirus, Covid 19, Kerala, Pinarayi Vijayan, Alappuzha Covid
COMMENTS