തിരുവനന്തപുരം കേരളത്തില്‍ കൊറോണ വൈറസ് ബാധ കുതിക്കുന്നു. ഇന്നു 416 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നത്തെ രോഗികളില്‍ 204 പേര്...
തിരുവനന്തപുരം കേരളത്തില്‍ കൊറോണ വൈറസ് ബാധ കുതിക്കുന്നു. ഇന്നു 416 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നത്തെ രോഗികളില്‍ 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നുവെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വസ്തുത.
നിത്യവും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ആദ്യമായാണ് രോഗികളുടെ പ്രതിദിന എണ്ണം നാനൂറു കടക്കുന്നത്. സമ്പര്‍ക്കത്തിലൂടെ ഇത്രയേറെ രോഗികള്‍ വരുന്നതും ആദ്യമായാണ്.
112 പേര് രോഗമുക്തരായി. ഇന്നു രോഗം ബാധിച്ചവരില്‍ 123 പേര് വിദേശത്ത് നിന്നും 51 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍, 129 പേര്.
ആലപ്പുഴ-50
മലപ്പുറം-41
പത്തനംതിട്ട-32
പാലക്കാട്-28
കൊല്ലം-28
കണ്ണൂര്‍-23
എറണാകുളം-20
തൃശ്ശൂര്‍-17
കാസര്‍കോട്-17
കോഴിക്കോട്-12
ഇടുക്കി-12
കോട്ടയം-7 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.
24 മണിക്കൂറിനകം 11, 693 സാമ്പിളുകള്‍ പരിശോധിച്ചു. 152112 പേരാണ് നിരീക്ഷണത്തിലുള്ളത്. 3512 പേര് ആശുപത്രികളിലാണ്. 472 പേരെ ഇന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ 35 പേര്‍ക്കും സിഐഎസ്എഫിലെ ഒരാള്‍ക്കും ബിഎസ്എഫ് രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
Keywords: Covid 19, Coronavirus, Kerala, Cluster
COMMENTS