തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 35 പേര്‍ക്കാണ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
35 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശത്തുനിന്നു 65 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ ആയതിനാല്‍ മുഖ്യമന്ത്രി വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനമാണ് നടത്തിയത്.
ഇന്നു സംസ്ഥാനത്ത് രണ്ടു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 82 വയസുള്ള മുഹമ്മദ് മഞ്ചേരി മെഡിക്കല്‍ കോളേജിലും 62 വയസുള്ള യുസഫ് സെയ്ഫുദീന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലുമാണ് മരിച്ചത്.
മുഹമ്മദ് സൗദി അറേബ്യയില്‍ നിന്നെത്തിയതാണ്. അര്‍ബുദ രോഗിയയിരുന്നു. വിവിധ രോഗങ്ങള്‍ക്ക് യൂസഫ് ചികിത്സയിലായിരുന്നു.
24 മണിക്കൂറില്‍ 9927 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 5622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2252 പേരാണ് ചികിത്സയിലുള്ളത്. 183291 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇവരില്‍ 2075 ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 384 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കോവിഡ് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 187 ആയി. അതിര്‍ത്തി പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും.
സംസ്ഥാന അതിര്‍ത്തി കടന്നുള്ള നിത്യേനയുള്ള പോക്കുവരവ് അനുവദിക്കില്ല. മഞ്ചേശ്വരത്ത് നിരവധി പേര്‍ നിത്യവും മംഗലാപുരത്തേക്കും തിരിച്ചും പോയിവരുന്നുണ്ട്. ഇതു രോഗവ്യാപനം കൂട്ടും. ജോലിയാവശ്യത്തിന് പോകുന്നുവെങ്കില്‍ അവര്‍ മാസത്തില്‍ ഒരു തവണ വരുന്ന രീതിയില്‍ യാത്ര ക്രമീകരിക്കണം.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മൂലം ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍ ബുദ്ധിമുട്ടുന്നതിനാല്‍ അവിടെ മിനിമം ജോലി സൗകര്യം അനുവദിക്കും. മന്ത്രിമാരുടെ ഓഫീസുകളില്‍ മിനിമം സ്റ്റാഫ് മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Covid 19, Kerala, Coronavirus, Pinarayi Vijayan
 
 

 
							     
							     
							     
							    
 
 
 
 
 
COMMENTS