തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1078 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത...
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1078 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 798 പേര്‍ സമ്പര്‍ക്ക രോഗികളാണ്.
സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണങ്ങള്‍ കൂടി നടന്നുവെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞന്‍പിള്ള, പാറശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍, കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്, കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികെയുള്ളവര്‍ മറ്റു രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു.
ഇന്ന് 432 പേര്‍ രോഗമുക്തി നേടി. ഇന്നു രോഗം ബാധിച്ചവരില്‍ ഉറവിടം അറിയാത്തത് 65 പേരാണ്. വിദേശത്തുനിന്ന് വന്ന 104 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 115 പേര്‍ക്കും രോഗം ബാധിച്ചു.
Summary: For the second day in a row, the number of corona virus cases in the Kerala state has crossed one thousand. Today, 1078 people have been diagnosed with the disease. Of these, 798 are contact patients. After the Covid review meeting, Chief Minister Pinarayi Vijayan said in a press conference that there were five more Covid deaths in the state.
Keywords: Covid 19, Kerala, Quarantine, Coronavirus, Communal contact
COMMENTS