തിരുവനന്തപുരം: ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നു നാട്ടിലേക്ക് ഒളിച്ചു കടക്കുകയും തിരികെ എത്തിക്കുകയും ചെയ്ത ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ആര്യനാട് ...
തിരുവനന്തപുരം: ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നു നാട്ടിലേക്ക് ഒളിച്ചു കടക്കുകയും തിരികെ എത്തിക്കുകയും ചെയ്ത ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ആര്യനാട് സ്വദേശി ഉണ്ണി (33) മരിച്ചു.
കോവിഡ് രോഗമുക്തി നേടി ചൊവാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ആര്യനാട് സ്വദേശിയായ യുവാവ് ആശുപത്രി മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
ഇന്നു രാവിലെ പതിനൊന്നരയോടെയാണ് യുവാവിനെ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടത്. ഇദ്ദേഹത്തിന്റെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.
ഇന്നു രാവിലെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പ് ആശുപത്രിയില്‍ നിന്ന് ആഹാരം കഴിച്ചു. വീട്ടില്‍ പോയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്കാന് നഴ്സ് മുറിയിലെത്തിയപ്പോള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു.
ഉടന്‍ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അപസ്മാരം ഉള്‍പ്പെടെ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നു രക്ഷപ്പെട്ട് ഓട്ടോ റിക്ഷയിലും ബസ്സിലുമായി ആര്യനാട്ടെത്തിയ യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു. പിന്നീട് ആംബുലന്‍സില്‍ തിരികെയെത്തിച്ച ശേഷം ആശുപത്രിയില്‍ കൗണ്‍സലിംഗ് നല്‍കുകയും ചെയ്തിരുന്നു.
തമിഴ് നാട്ടില്‍ മദ്യം വാങ്ങാന്‍ പോയപ്പോഴാണ് വൈറസ് ബാധ പിടിപെട്ടതെന്നാണ് സംശയിക്കുന്നതെന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Keywords: Kerala, Coronavirus, Youth, Suicide, Covid 19, Aryanadu
COMMENTS