തിരുവനന്തപുരം: അഞ്ചലിലെ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതി സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും പൊലീസ് കസ്റ...
തിരുവനന്തപുരം: അഞ്ചലിലെ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതി സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു രാവിലെ പത്തു മണിക്കു ചോദ്യം ചെയ്യലിനു വിധേയരാകാന്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും എത്തിയില്ല. തുടര്‍ന്ന് പൊലീസ് പാര്‍ക്കാട്ടെ വീട്ടിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഉത്രയുടെയും കുഞ്ഞിന്റൈയും ആഭരണങ്ങള്‍ കഴിഞ്ഞ ദിവസം സൂരജിന്റെ വീട്ടുപറമ്പില്‍ പലേടത്തായി കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തിരുന്നു. ഈ ആഭരണങ്ങള്‍ ഉത്രയുടേതു തന്നെയാണെന്ന് അമ്മ മണിമേഖല പറഞ്ഞു.
കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ ചോദ്യംചെയ്തപ്പോഴാണ് ആഭരണങ്ങള്‍ കുഴിച്ചിട്ടെന്നു സമ്മതിച്ചത്. പിന്നീട് ഇയാളെ കൂട്ടിവന്ന പൊലീസ് ആഭരണങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
ഗാര്‍ഹിക പീഡനത്തിനും തെളിവുനശിപ്പിച്ചതിനുമാണ് സുരേന്ദ്രനെതിരേ കേസ് എടുത്തിട്ടുള്ളത്. മറ്റു കുടുംബാംഗങ്ങള്‍ക്കു മേലും ഇതേ വകുപ്പുകള്‍ ചുമത്തപ്പെടാന്‍ സാദ്ധ്യതയുണ്ട്.
പുനലൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. അഞ്ച് ദിവസത്തെ കസ്റ്റഡി അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും മൂന്നു ദിവസമാണ് കോടതി അനുവദിച്ചത്.
കൊലപാതകത്തെക്കുറിച്ച് അച്ഛന് അറിയാമായിരുന്നെന്നു സൂരജ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്.
സൂരജും സുഹൃത്ത് സുരേഷും നേരത്തെ കൊലപാതക കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു.
COMMENTS