ന്യൂഡല്‍ഹി: എംഎസ് ധോണിയെ സ്‌ക്രീനില്‍ അവതരിപ്പിച്ച് ഇന്ത്യയുടെയാകെ ശ്രദ്ധ നേടിയ നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനെ മുംബയില്‍ ബാന്ദ്രയിലെ ഫ്‌ളാ...
ന്യൂഡല്‍ഹി: എംഎസ് ധോണിയെ സ്‌ക്രീനില്‍ അവതരിപ്പിച്ച് ഇന്ത്യയുടെയാകെ ശ്രദ്ധ നേടിയ നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനെ മുംബയില്‍ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം.
തന്റെ മുന്‍ മാനേജര്‍ ദിശാ സാലിയന്‍ നാലു ദിവസം മുന്‍പ് ആത്മഹത്യ ചെയ്തത് സുശാന്തിനെ മാനസികമായി വിഷമിപ്പിച്ചിരുന്നു. 'ഇത് വളരെ വിനാശകരമായ വാര്‍ത്തയാണ്' എന്നാണ് സുശാന്ത് ഇതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, റിതീഷ് ദേശ്മുഖ് തുടങ്ങി നിരവധി പേരാണ് സുശാന്തിന്റെ അകാലനിര്യാണത്തില്‍ നടുക്കവും അനുശോചനവും രേഖപ്പെടുത്തിയത്.
ആത്മഹത്യയിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാനാവില്ല. കടുത്ത സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ സഹായം തേടുക. ആത്മഹത്യാ പ്രണതയുണ്ടാകുന്ന വ്യക്തിക്ക് താഴെ പറയുന്ന നമ്പറുകളില്‍ സാഹയം തേടാവുന്നതാണ്.ദിശ, കേരള സര്‍ക്കാര്‍-1056 (24 മണിക്കൂറും)
തണല്‍, കോഴിക്കോട്0495 2760000ദിവസവും: രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെമൈത്രി, കൊച്ചി0484 2540530ദിവസവും: രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെപ്രത്യാശ, നോര്‍ത്ത് പറവൂര്‍0484 2448830ദിവസവും: രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെപ്രത്യാശ, ഇരിങ്ങാലക്കുട0480 2820091സഞ്ജീവനി, തിരുവനന്തപുരം0471 2533900തിങ്കള്‍ മുതല്‍ ശനി വരെ: ഉച്ചക്ക് 1 മുതല്‍ 5 വരെദേശീയ തലത്തില്‍ 022 2754 6669 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലും സഹായം തേടാവുന്നതാണ്.
Summary: Actor Sushant Singh Rajput reportedly committed suicide. The actor was found hanging to the ceiling of his fan of Bandra home in Mumbai and his servant informed the police. Sushant was one of the most renowned actors in the industry and was loved for his performances in movies like MS Dhoni: The Untold Story, Kai Po Che, Kedarnath and Chhichhore among others.
Keywords: Actor Sushant Singh Rajput, MS Dhoni: The Untold Story, Kai Po Che, Kedarnath and Chhichhore among others. Rhea Chakraborty, Bandra, Disha Salian, Mumbai Police, Rohan Rai
COMMENTS