തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 98.82 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 98.11 ആയിരുന്നു വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71 ശതമാനം കൂടുതലാണ് ഇത്തവണ വിജയശതമാനം.
4,22,092 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 4,17,101 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 41,906 പേര്‍ക്ക് എല്ലാറ്റിനും
എ പ്ലസ് ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്.
കൊവിഡ് കാലത്ത് എസ്എസ്എല്‍സിക്ക് ഇത്തവണ റെക്കോര്‍ഡ് വിജയശതമാനമാണ് ഉണ്ടായിരിക്കുന്നത്. 1837 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും.
Keywords: SSLC result,Announced, Today, EDucation minister

COMMENTS