തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷഫലം ജൂണ്‍ 30നും പ്ലസ് ടു പരീക്ഷഫലം ജൂലായ് 10 നും പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച...
തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷഫലം ജൂണ്‍ 30നും പ്ലസ് ടു പരീക്ഷഫലം ജൂലായ് 10 നും പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
എസ്.എസ്.എല്‍.സി എല്ലാ പരീക്ഷകളുടെയും മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഇനി ടാബുലേഷന്‍ പോലുള്ള ജോലികളാണ് ബാക്കിയുള്ളത്. പ്രതീക്ഷിച്ചതിലും രണ്ടു ദിവസം മുന്‍പേ തന്നെ മൂല്യനിര്‍ണയം പൂര്‍ത്തിയായിരിക്കുകയാണ്.
പരീക്ഷാഫലം പ്രഖ്യാപിച്ചാലും തുടര്‍ പഠന കോഴ്‌സുകള്‍ എന്നു തുടങ്ങാനാവുമെന്ന കാര്യത്തില്‍ ഇതുവരെ ഒരു ധാരണയുമായിട്ടില്ല. പ്‌ളസ് വണ്‍ അഡ്മിഷന്‍ കഴിവതും വേഗം പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം.
Keywords: Kerala, SSLC, Plus Two, Examination
COMMENTS