ആലപ്പുഴ: എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അടുത്ത ആളുമായ കെ.കെ മഹേശനെ തൂങ്ങി മരിച്ച നിലയില്...
ആലപ്പുഴ: എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അടുത്ത ആളുമായ കെ.കെ മഹേശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദീര്‍ഘ നാളുകളായി എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറി പദവി വഹിക്കുന്ന മഹേശന്‍ ഇതിനു പുറമെ മൈക്രോ ഫിനാന്‍സ് കോ - ഓര്‍ഡിനേറ്റര്‍, ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇയാളുടെ ആത്മഹത്യയെന്ന് പരക്കെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശന്റെ കുടുംബ യൂണിറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന മഹേശന്റെ മരണം ആത്മഹത്യയെന്നു തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചതായും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് വ്യക്തമാക്കി.
Keywords: SNDP union secretary, Suicide, Alappuzha
COMMENTS