തൃശൂര്‍: തൃശൂരില്‍ ജില്ലയില്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞതിനു പിന്നാലെ ഗുരുവാ...
തൃശൂര്‍: തൃശൂരില്‍ ജില്ലയില്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞതിനു പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്കു പ്രവേശനുമുണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ക്ഷേത്ര സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രത്തില്‍ നാളെ രണ്ടു വിവാങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതു നടത്താന്‍ അനുവദിക്കും. മറ്റന്നാള്‍ മുതല്‍ വിവാഹം ഉണ്ടായിരിക്കില്ല.
ചാവക്കാട് നഗരസഭ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കുകയും ക്ഷേത്രത്തിനു ചുറ്റുമുള്ള സ്ഥലങ്ങളില്‍ കൊറോണ വൈറസ് വ്യാപനഭീതിയുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഇതേസമയം, തൃശൂര്‍ ജില്ലയില്‍ ആളുകള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് തടയാന്‍ പൊലീസ് ഇടപെടുമെന്നും ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അണുനശീകരണം നടത്തുമെന്നും മന്ത്രി മൊയ്തീന്‍ അറിയിച്ചു.
ജില്ലയില്‍ അപ്രതീക്ഷിതമാണ് ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചത്. ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം പകര്‍ന്ന ഉറവിടം കണ്ടെത്താനായെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ വ്യാപക പരിശോധന നടത്തുകയാണ്. സമൂഹവ്യാപന സൂചനകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
Keywords: Guruvayoor Temple, Thrissur, Covid 19, Minister AC Moitheen, Kadakampalli Surendran
COMMENTS