കൊച്ചി: മലയാള സിനിമയിലെ പ്രതിഫല വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി താരങ്ങളുടെ സംഘടനയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയും. ഇതു സംബന്...
കൊച്ചി: മലയാള സിനിമയിലെ പ്രതിഫല വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി താരങ്ങളുടെ സംഘടനയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയും. ഇതു സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇരു സംഘടനകളും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു.
കോവിഡ് - 19 പ്രതിസന്ധി കാരണം നിന്നുപോയ സിനിമാ മേഖലയെ തിരിച്ചുപിടിക്കണമെങ്കില്‍ താരങ്ങളും മറ്റു പ്രവര്‍ത്തകരും 25 ശതമാനം മുതല്‍ 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കണമെന്നതായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടത്.
എന്നാല്‍ ഇതു സംബന്ധിച്ച് അമ്മയിലും ഫെഫ്കയിലും ചര്‍ച്ചചെയ്തശേഷം തീരുമാനമെടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ എല്ലാവരുമായി ചര്‍ച്ചചെയ്ത ശേഷം ഒരു തീരുമാനത്തിലെത്തുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും വ്യക്തമാക്കി.
Keywords: AMMA, FEFKA, Producers union, Remuneration

COMMENTS