തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് ശക്തമായി പ്രതി...
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ഓരോ പരാമര്‍ശത്തെയും അക്കമിട്ട് നിരത്തി അദ്ദേഹം പ്രതികരിക്കുകയായിരുന്നു.
കോവിഡ് കാലത്തെ ഓരോ നടപടികളിലും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയായണെന്നും ഏതു പ്രവര്‍ത്തനത്തിനാണ് പ്രതിപക്ഷം തുരങ്കം വച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെയും സര്‍ക്കാര്‍ ജീവനക്കാരെയും ഭിന്നിപ്പിച്ച് ഭരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തെ എത്രത്തോളം ആക്ഷേപിച്ചാലും പരിഹസിച്ചാലും കോവിഡ് പ്രതിരോധത്തിന് മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ലോകം മഹാമാരിയെ നേരിടുമ്പോള്‍ പത്ത് ചക്രം ഉണ്ടാക്കാമെന്ന് കരുതുന്ന കള്ളനെ കൈയ്യോടെ പിടിച്ചപ്പോഴുള്ള ജാള്യത മറക്കാനാണ് ഇത്തരം പരാമര്‍ശമെന്നും അദ്ദേഹം വ്യക്തമാക്കി.
അതുകൊണ്ടാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആഞ്ഞടിച്ചത്. ജനങ്ങളെ കബളിപ്പിക്കുന്നതിന് പരിധിയുണ്ടെന്നും സ്പ്രിംക്ലര്‍ വിവാദം പൊട്ടിപ്പോയിട്ടില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പിആര്‍ വര്‍ക്കാണ് നടക്കുന്നതെന്നും മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെകുറിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പാര്‍ട്ടി കണ്‍വീനറും അടക്കം പല അവസരങ്ങളിലും മറ്റുള്ളവരെപ്പറ്റി മോശം പരാമര്‍ശം നടത്തിയിട്ടും ഇതുവരെ മാപ്പു പറയുകയോ അതിന്റെ പേരില്‍ രാജി വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫിനെയും അവസരം നോക്കി അപമാനിക്കുന്നതിനു പകരം കൂടുതല്‍ ടെസ്റ്റ് നടത്തി കോവിഡ് വ്യാപനം ഇല്ലാതാക്കാനുള്ള നടപടിക്കാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Ramesh Chennithala, Chief minister, Against, Press meet

COMMENTS