തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ മുഖ്യപ്രതിയും സിപിഎം നേതാവുമായ പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ഏറെ നാളായി...
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ മുഖ്യപ്രതിയും സിപിഎം നേതാവുമായ പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു.
കാന്‍സര്‍ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ആര്‍ സിസിയിലുമായിരുന്നു ചികിത്സ.
രോഗനില മുന്‍നിറുത്തി കുഞ്ഞനന്തന് ഹൈക്കോടതി അടുത്തിടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പാര്‍ട്ടി സ്വാധീനം നിമിത്തമാണ് ജാമ്യത്തിനു വഴിയൊരുങ്ങിയതെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.
ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു. ഇതിനിടെയാണ് രോഗം കലശലായതും കോടതി മൂന്ന് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചതും.
Keywords: TP Chandrasekharan, PK Kunjuananthan, CPM, Murder Case
COMMENTS