തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ് ഐ ദേശീയ അദ്ധ്യക്ഷന്‍ മുഹമ്മദ് റിയാസും വിവാഹിതരാവുന്നു. ഇരുവരുടെയും രണ്ടാം ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ് ഐ ദേശീയ അദ്ധ്യക്ഷന്‍ മുഹമ്മദ് റിയാസും വിവാഹിതരാവുന്നു.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. വിവാഹം ലളിതമായ ചടങ്ങുകളോടെ ഈ മാസം 15 നടത്തിയേക്കുമെന്നറിയുന്നു.
ഇരുവരുടെയും കുടുംബങ്ങള്‍ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. മാര്‍ച്ചില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ലോക് ഡൗണ്‍ നിമിത്തം നടത്താനായില്ല.
ശ്രീകാര്യം സ്വദേശി സുനീഷാണ് വീണയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള വിവാഹബന്ധം അധികം നീണ്ടിരുന്നില്ല. ഈ ബന്ധത്തില്‍ ഒരു ആണ്‍ കുട്ടിയുണ്ട്. പട്ടാമ്പി സ്വദേശിയായ ഡോ. സമീഹ സെയ്തലവിയായിരുന്നു മുഹമ്മദ് റിയാസിന്റെ ആദ്യ ഭാര്യ. ഈ ബന്ധം രണ്ടു വര്‍ഷം മുന്‍പ് വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.
രവി പിള്ളയുടെ ഉടമയിലുള്ള ആര്‍ പി ടെക് സോഫ്റ്റിന്റെ സി ഇ ഒ ആയിരുന്ന വീണ പിന്നീട് എട്ടു വര്‍ഷത്തോളം ഓറക്കിളില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ബംഗളൂരു ആസ്ഥാനമായി എക്‌സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനി നടത്തുകയാണ് വീണ.
അടുത്തിടെ വീണ രാഷ്ട്രീയ വിവാദത്തിലും പെട്ടിരുന്നു. കോവിഡ് -19 രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി കേരള സര്‍ക്കാരില്‍ നിന്ന് കരാര്‍ നേടിയ യുഎസ് കമ്പനിയായ സ്പ്രിങ്ക്‌ളറിന് ഇടനില നിന്നത് വീണയുടെ കമ്പനിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ വെബ്സൈറ്റ് പെട്ടെന്ന് അപ്രത്യക്ഷമായത് സ്പ്രിങ്ക്‌ളറുമായുള്ള കേരള സര്‍ക്കാര്‍ ഇടപാടിന്റെ തുടര്‍ച്ചയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് ആരോപിച്ചിരുന്നു.
വിരമിച്ച ഐപിഎസ് ഓഫീസര്‍ പി. എം. അബ്ദുല്‍ ഖാദറിന്റെ മകനാണ് മുഹമ്മദ് റിയാസ്. റിയാസ് 2009ല്‍ കോഴിക്കോട് ലോക് സഭാ സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു.
Summary: Veena, daughter of Chief Minister Pinarayi Vijayan and DYFI national president Mohammed Riaz, is getting married.
Keywords: Veena Vijayan, Muhammed Riyaz, Pinarayi Vijayan, DYFI, Marriage
COMMENTS