തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. തന്റെ...
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. തന്റെ പാര്‍ട്ടി ചിലപ്പോള്‍ കോടതിയും പൊലീസ് സ്റ്റേഷനും കൂടിയാണെന്ന എം.സി ജോസഫൈന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.
പൊലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടിയെന്നും പൊലീസ് നടപടികളും കോടതി നടപടികളും എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഒരു പോലെ ബാധകമാണ്.
രാജ്യത്തെ നിയമ വ്യവസ്ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബാധകമാണ്, എന്നാല്‍ പാര്‍ട്ടിക്കകത്ത് ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകാറുണ്ടെന്നും അതുകൊണ്ടായിരിക്കാം എംസി ജോസഫൈന്റെ ഇത്തരത്തിലുള്ള പ്രസ്താവനയെന്നും കോടിയേരി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കഠിനംകുളം കൂട്ട ബലാത്സംഗ കേസിലെ ഇരയുടെ വീട്ടിലെത്തി മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വന്തം പാര്‍ട്ടിയെക്കുറിച്ച് വികാരാധീനയായി സംസാരിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ പികെ ശശിക്കെതിരായ പീഡനപരാതിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് സിപിഎമ്മിന് സ്വന്തമായി ഒരു കോടതി സംവിധാനവും പൊലീസ് സ്റ്റേഷനുമുണ്ടെന്ന് എം.സി ജോസഫൈന്‍ പ്രതികരിച്ചത്. ഇത് പിന്നീട് വിവാദമാവുകയായിരുന്നു. ഇതിനെതിരെ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു.
Keywords: M.C Josephine, Kodiyeri, Party, Court, Police station

COMMENTS