സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
പ്രതിദിന കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യം.
കണ്ടെയ്ന്‍മെന്റ് മേഖലയില്‍ ആര്‍ക്കും ഒരിളവും ഉണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് മേഖലയില്‍ ബാരിക്കേഡ് സ്ഥാപിച്ച് എല്ലാ മാനദണ്ഡവും പാലിച്ച് വാഹന പരിശോധന നടത്തും. നിര്‍ദ്ദേശം ലംഘിക്കുന്നവരുടെ ഫോട്ടോ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കണം.
രാത്രി ഒന്‍പതു മണിക്കുശേഷം വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ആംബുലന്‍സ്, ആവശ്യവസ്തുക്കളുമായി പോകുന്ന വാഹനങ്ങള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹെല്‍മറ്റും മാസ്‌കും ഇല്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. കടകളിലും ചന്തകളിലും പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജനം കൂട്ടംകൂടാന്‍ അനുവദിക്കില്ല.
എല്ലായിടത്തും മിനിമം ജീവനക്കാര്‍ മതി. ഇടവിട്ട് സ്ഥാപനം അണുവിമുക്തമാക്കണം. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കേണ്ട ചുമതല ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും. പൊലീസ് പിക്കറ്റുകളും പരിശോധന സ്ഥലങ്ങളും എസ്പിമാര്‍ സന്ദര്‍ശിക്കണം.
ജനങ്ങള്‍ സ്വന്തമായി ബ്രേക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണം. പുറത്തുപോകുന്ന സ്ഥലങ്ങള്‍ ഡയറിയില്‍ കൃത്യമായി രേഖപ്പെടുത്തണം. പോകുന്ന സ്ഥലം, യാത്ര ചെയ്യുന്ന വാഹനം, സമയം, കയറുന്ന കടകള്‍ എന്നീ കാര്യങ്ങളെല്ലാം ഡയറിയിലോ ഫോണിലോ കുറിക്കണം.
നമുക്കോ പരിസരത്തുള്ളവര്‍ക്കോ കോവിഡ് ബാധിച്ചാല്‍ പോയ സ്ഥലങ്ങള്‍ തിരിച്ചറിയാനും മുന്‍കരുതല്‍ നടപടിയെടുക്കാനും ഇതു സഹായിക്കും.
വിട്ടുവീഴ്ചയില്ലാതെ പ്രതിരോധപ്രവര്‍ത്തനമാണ് നടക്കുന്നത്. എന്നാലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചേക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി.
Keywords: Kerala, Coronavirus, Pinarayi Vijayan
COMMENTS