സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ്19 വൈറസ് ബാധിതരുടെ എണ്ണം അടിക്കടി കൂടുന്നതോടെ സാമൂഹ്യവ്യാപന ഭീത ഉയരുന്നു. വിദേശത്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ്19 വൈറസ് ബാധിതരുടെ എണ്ണം അടിക്കടി കൂടുന്നതോടെ സാമൂഹ്യവ്യാപന ഭീത ഉയരുന്നു.
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ എത്തുകയും നാട്ടില്‍ നിയന്ത്രണങ്ങളെല്ലാം നീക്കുകയും ചെയ്തതോടെ രോഗവ്യാപന സാദ്ധ്യത ഏറുകയാണ്.
ജൂണ്‍ 1 - 57
ജൂണ്‍ 2 - 86
ജൂണ്‍ 3 - 82
ജൂണ്‍ 4 - 94
ജൂണ്‍ 5 -111
എന്നിങ്ങനെയാണ് രോഗം ബോധിച്ചവരുടെ കണക്ക്. അതായത് സംസ്ഥാനത്ത് രോഗികളുടെ എണ്ണം അഞ്ചാം ദിവസം കൊണ്ട് ഇരട്ടിയായിരിക്കുകയാണ്. ഇതില്‍ ഭൂരിപക്ഷവും പുറത്തുനിന്നെത്തിയവരാണെങ്കിലും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണവും കൂടുകയാണ്.
സംസ്ഥാനത്ത് പോയ അഞ്ചു ദിവസത്തിനുള്ളില്‍ 430 പേരാണ് രോഗബാധിതരായത്. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നത് ഗൗരവമായ കാര്യമാണ്. 34 പേരില്‍ രോഗവ്യാപനം ഒതുങ്ങുമോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
രോഗം ബാധിച്ചവരില്‍ 10 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നത് അതിലേറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ കേരളത്തില്‍ വരും നാളുകള്‍ പേടിപ്പെടുത്തുന്നതായിരിക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു തരുന്നു.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനവും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്നതും കര്‍ശനമായി നിയന്ത്രിച്ചേ തീരൂ. ഇതിന് ആദ്യം വേണ്ടത് വ്യക്തികള്‍ ബോധത്തോടെ പെരുമാറുകയാണ്.
എട്ടാം തീയതി മുതല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരികയുമാണ്. ഇനിയും രാജ്യം അടച്ചിടാനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ജനം ഇനി കൂടുതലായി പുറത്തിറങ്ങുമെന്നതിനാല്‍ ജാഗ്രത കൂടുതലായി വേണ്ടിവരും.
രോഗബാധിതര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചു. ഇതിനായി ഐ.സി.എം.ആര്‍ 14,000 കിറ്റ് ലഭ്യമാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതില്‍ 10,000 എണ്ണം വിവിധ ജില്ലകള്‍ക്ക് നല്‍കി. 40,000 കിറ്റ് കൂടി മൂന്നു ദിവസത്തിനുള്ളില്‍ ലഭിക്കും. ഒരാഴ്ച 15,000 വരെ ആന്റിബോഡി നടത്താനാണ് തീരുമാനം.
ഇതിനൊപ്പം വിദേശത്തുനിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഈ മാസം ഒരു ലക്ഷം പേരെങ്കിലും ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ എത്തുമെന്നാണ് കരുതുന്നത്.
നമുക്കുമുന്നിലുള്ള വെല്ലുവിളിയും ഉത്തരവാദിത്വവും അസാധാരണാംവിധം വര്‍ദ്ധിക്കുകയാണ്. ഈഘട്ടത്തില്‍ ഇളവുകള്‍ ഒരു കാരണവശാലും രോഗം പടരാനുള്ള സാദ്ധ്യതയായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയും ആവര്‍ത്തിച്ചു.
Keywords: India, Kerala, Covid19, Coronavirus
COMMENTS