ന്യൂഡല്‍ഹി: ചൈനീസ് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ച് റെയില്‍വേ. ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ...
ന്യൂഡല്‍ഹി: ചൈനീസ് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ച് റെയില്‍വേ. ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ റെയില്‍വേ റദ്ദാക്കുകയായിരുന്നു.
ബീജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ഗ്രൂപ്പുമായുള്ളകാണ്‍പൂര്‍ - ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിങും ടെലികോം കരാറുമാണ് ഇന്ത്യന്‍ റെയില്‍വെ റദ്ദാക്കിയത്.
ലോക ബാങ്ക് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയിരുന്ന പദ്ധതി 2016 ലാണ് കാരാറെടുത്തത്. പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് ചൈനയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് നടപടിയെന്നാണ് റെയില്‍വേയുടെ വിശദീകരണം.
Keywords: Indian railway, Chinese firm, Contract, Terminates

COMMENTS