അഭിനന്ദ് ന്യൂഡല്‍ഹി: ദീര്‍ഘദൂര മെറ്റിയര്‍ എയര്‍-ടു-എയര്‍ മിസൈലുകള്‍ ഘടിപ്പിച്ച യുദ്ധസജ്ജമായ ആറ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ജൂലായ് അവസാനം ...
അഭിനന്ദ്
ന്യൂഡല്‍ഹി: ദീര്‍ഘദൂര മെറ്റിയര്‍ എയര്‍-ടു-എയര്‍ മിസൈലുകള്‍ ഘടിപ്പിച്ച യുദ്ധസജ്ജമായ ആറ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ജൂലായ് അവസാനം ഫ്രാന്‍സ് ഇന്ത്യയ്ക്കു കൈമാറും.
ഇന്ത്യയുടെ വ്യോമ പ്രഹരശേഷിയില്‍ ഇവ നിര്‍ണായക കരുത്താകും. 150 കിലോമീറ്ററിലധികം പ്രഹരിക്കാന്‍ ശേഷിയുള്ളതാണ്
റാഫേലില്‍ ഉപയോഗിക്കുന്ന മെറ്റിയര്‍ മിസൈലുകള്‍.
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ചൈന ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തിരക്കിട്ട് വിമാനങ്ങള്‍ എത്തിക്കുന്നത്.
അംബാല വ്യേമ താവളത്തിലായിരിക്കും ആദ്യ ഘട്ടത്തിലെത്തുന്ന വിമാനങ്ങള്‍ നിലയുറപ്പിക്കുക. തുടര്‍ന്നെത്തുന്ന വിമാനങ്ങള്‍ പശ്ചിമ ബംഗാളിലെ ഹഷിമാര താവളത്തിലേക്കായിരിക്കും അയയ്ക്കുക.
17 ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണിലെ കമാന്‍ഡിംഗ് ഓഫീസറും ഫ്രഞ്ച് പൈലറ്റുമാരും ചേര്‍ന്നാവും വിമാനം ഇന്ത്യയിലെത്തിക്കുക.
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആകാശത്തുവച്ചു തന്നെ ഇന്ധനം നിറച്ചായിരിക്കും വിമാനം ഇന്ത്യയിലേക്കു വരിക. ഇതിനായി ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനമായിരിക്കും ഉപയോഗിക്കുക.
'മിഡില്‍ ഈസ്റ്റ് മുതല്‍ ഇന്ത്യയിലെത്തുന്നതിനകം ഒരു വട്ടം കൂടി ഇന്ധനം നിറയ്‌ക്കേണ്ടിവരും. ഇതിനായി ഇന്ത്യന്‍ വ്യോമസേനയുടെ ഐഎല്‍ -78 ടാങ്കര്‍ ഉപയോഗിക്കും.
ഫ്രാന്‍സില്‍ നിന്ന് വിമാനം നേരിട്ട് ഇന്ത്യയിലേക്ക് വരാന്‍ കഴിയുന്നതേയുള്ളൂ. പക്ഷേ, 10 മണിക്കൂര്‍ ചെറിയ കോക്പിറ്റില്‍ ഇരിക്കുന്നത് പൈലറ്റുമാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. ഇതു കണക്കിലെടുത്ത് വിമാനം വഴിയില്‍ ഒരിടത്ത് ഇറക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
വിമാനത്തിനു വേണ്ട അനുബന്ധ ഉപകരണങ്ങളുമായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു ചരക്ക് വിമാനം ഫ്രാന്‍സില്‍ നിന്ന് ഡല്‍ഹിയിലെത്തിയിരുന്നു. സമീപ ഭാവിയില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 36 റാഫേല്‍ വിമാനങ്ങള്‍ക്കായി 2016 സെപ്റ്റംബറില്‍ ഇന്ത്യ ഫ്രാന്‍സുമായി 60,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നു.
അക്കാലത്ത് എയര്‍ ചീഫ് മാര്‍ഷല്‍ ഭദൗരിയ ഡെപ്യൂട്ടി ചീഫ് ഒഫ് എയര്‍ സ്റ്റാഫ് ആയിരുന്നു. ഈ കരാറിനായി ഇന്ത്യന്‍ നെഗോഷ്യേഷന്‍ ടീമിന്റെ തലവനായിരുന്നു അദ്ദേഹം. വിമാനത്തിന്റെ വിലയുടെ പേരില്‍ വന്‍ രാഷ്ട്രീയ കോലാഹലം തന്നെ നടന്നിരുന്നു. പക്ഷേ, ഇപ്പോള്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിലയുടെ കാര്യം മറന്ന് വിമാനം എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. സര്‍വസജ്ജമായ വിമാനങ്ങള്‍ എത്തുന്നതോടെ ഇന്ത്യയുടെ വ്യോമ പ്രഹരശേഷി വലിയൊരളവ് കൂടും.
Summary:France will deliver six Rafael warplanes equipped with long-range meteor-to-air missiles to India at the end of July. These will be a key force in India's aerial combat capabilities. It is capable of hitting more than 150 km.
Indian Air Force pilots in France are undergoing training in a hurry. Plans are afoot to deliver the aircraft as soon as possible. The first batch of seven Indian pilots completed their training at the French Air Base. The second batch will go to France soon.
Keywords: France, Rafael warplanes ,long-range meteor-to-air missiles , India, Aerial combat , Indian Air Force, Indian pilots, French Air Base

ഫ്രാന്‍സില്‍ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാര്‍ തിരക്കിട്ട പരിശീലനത്തിലാണ്. എത്രയും പെട്ടെന്നു വിമാനങ്ങള്‍ കൈമാറാനുള്ള ശ്രമമാണ് നടക്കുന്നത്. ഏഴ് ഇന്ത്യന്‍ പൈലറ്റുമാരുടെ ആദ്യ ബാച്ച് ഫ്രഞ്ച് എയര്‍ ബേസില്‍ പരിശീലനം പൂര്‍ത്തിയാക്കി. രണ്ടാം ബാച്ച് ഫ്രാന്‍സിലേക്ക് ഉടന്‍ പോകും.
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ചൈന ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തിരക്കിട്ട് വിമാനങ്ങള്‍ എത്തിക്കുന്നത്.
അംബാല വ്യേമ താവളത്തിലായിരിക്കും ആദ്യ ഘട്ടത്തിലെത്തുന്ന വിമാനങ്ങള്‍ നിലയുറപ്പിക്കുക. തുടര്‍ന്നെത്തുന്ന വിമാനങ്ങള്‍ പശ്ചിമ ബംഗാളിലെ ഹഷിമാര താവളത്തിലേക്കായിരിക്കും അയയ്ക്കുക.
ഇന്ത്യയുടെ അത്യാവശ്യം പരിഗണിച്ചു കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് മഹാമാരിക്കിടയിലും തിരക്കിട്ട പരിശീലനത്തിലാണ് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാര്‍.

COMMENTS