Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഗര്‍ഭിണിയായ കാട്ടാനയ്ക്കു കൈതച്ചക്കയില്‍ പടക്കം കൊടുത്തു കൊന്ന സംഭവത്തില്‍ രോഷമറിയിച്ചു വിരാട് കോലിയും ബോളിവുഡും മേനകയും, അന്വേഷണം ശക്തമാക്കി വനം വകുപ്പ്, മാപ്പില്ലാത്ത ക്രൂരതയ്‌ക്കെതിരേ സോഷ്യല്‍ മീഡിയ ഒന്നടങ്കം

ആനന്ദ് അജയ്‌ തിരുവനന്തപുരം: പാലക്കാട്ട് തിരുവിഴാംകുന്ന് വനമേഖലയില്‍ ഗര്‍ഭിണിയായ ആനയ്ക്കു കൈതച്ചക്കയില്‍ പടക്കം വച്ചുകൊടുത്തു കൊന്ന സംഭവം ദേശ...


ആനന്ദ് അജയ്‌

തിരുവനന്തപുരം: പാലക്കാട്ട് തിരുവിഴാംകുന്ന് വനമേഖലയില്‍ ഗര്‍ഭിണിയായ ആനയ്ക്കു കൈതച്ചക്കയില്‍ പടക്കം വച്ചുകൊടുത്തു കൊന്ന സംഭവം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി അധികൃതര്‍.

മുന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോലിയും കേരള ബ്‌ളാസ്‌റ്റേഴ്‌സ് ടീമും ബോളിവുഡ് താരങ്ങളും കേരളത്തിലെ സോഷ്യല്‍ മീഡിയയും മനുഷ്യന്‍ പാവം കാട്ടാനയോടു കാട്ടിയ ക്രൂരതയ്‌ക്കെതിരേ രംഗത്തുവന്നിരിക്കുകയാണ്.


തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിലാണ് അവശായി നിന്ന ആന മേയ് 27-നാണ് വീണു ചരിഞ്ഞത്. 15 വയസ്സ് വരുന്ന ആന ഒരു മാസം ഗര്‍ഭിണിയായിരുന്നുവെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.

കൃഷിയിടത്തില്‍ കയറുന്ന കാട്ടാനയെ കൊല്ലാനായി ശക്തിയേറിയ സ്‌ഫോടകവസ്തു കൈതച്ചക്കയില്‍ വച്ചു കൊടുത്തുവെന്നാണ് കരുതുന്നത്. പൊട്ടിത്തെറിച്ച് ആനയുടെ മേലത്താടിയും കീഴ്ത്താടിയും തകര്‍ന്നുപോയി.

മുറിവ് പഴുത്തു പുഴുവരിക്കാന്‍ തുടങ്ങിയിരുന്നു. വേദനയും ഈച്ചശല്യവും സഹിക്കാനാവാതെ വന്നപ്പോള്‍ ആന വെള്ളിയാറിലിറങ്ങി തുമ്പിക്കൈയും വായും മുക്കി നില്ക്കുകയായിരുന്നു. ഒരാഴ്ചയ്ക്കു മുമ്പാണ് ആനയ്ക്കു മുറിവു പറ്റിയതെന്നാണ് കരുതുന്നത്.

സൈലന്റ് വാലി വനമേഖലയില്‍ നിന്നു വന്ന ആനയാണെന്നാണ് കരുതുന്നത്. ആനയ്ക്കു അപകടം പറ്റിയത് എവിടെവച്ചാണെന്നു വ്യക്തമായിട്ടില്ല. ചിലപ്പോള്‍ മറ്റേതെങ്കിലും മേഖലയില്‍ വച്ചു അപകടം പിണഞ്ഞ ആന പ്രാണവേദനയോടെ ഇവിടേയ്ക്ക് ഓടിയെത്തിയതാവാമെന്നും അധികൃതര്‍ സംശയിക്കുന്നു. 

കാട്ടാന ഒരു ദിവസം 25 കിലോ മീറ്റര്‍ ദൂരം വരെ ആഹാരം തേടിയും മറ്റും സഞ്ചരിക്കാറുണ്ട്. ചില ഘട്ടങ്ങളില്‍ 150 കിലോ മീറ്റര്‍ വരെ പോയിട്ടുള്ളതായും വനം വകുപ്പ് അധികൃതര്‍ പറയുന്നു. അതുകൊണ്ടു തന്നെ പൊലീസിന്റെ കൂടി സഹായത്തോടെ വിപുലമായ അന്വേഷണം ആവശ്യമായി വന്നിരിക്കുകയാണ്.

ഈ ക്രൂരതയ്ക്കു മാപ്പില്ലെന്നും മൃഗങ്ങളെ ഇഷ്ടത്തോടെ നമുക്കു പരിഗണിക്കാണെന്നും വിരാട് കോലി പറഞ്ഞു. ഗര്‍ഭിണിയായ ആനയുടെ ചിത്രത്തോടെയാണ് കോലി പ്രതിഷേധമറിയിച്ചത്. കേരളത്തില്‍ നടന്ന സംഭവം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്നും കോലി പറഞ്ഞു.

തങ്ങളുടെ ലോഗോയിലെ ആനയുടെ ചിത്രം അവ്യക്തമാക്കി ശക്തമായ പ്രതിഷേധക്കുറിപ്പോടെയാണ് ബ്‌ളാസ്‌റ്റേഴ്‌സ് പ്രതികരിച്ചത്. 

ബോളിവുഡ് താരങ്ങളായ രണ്‍ദീപ് ഹൂഡ, അനുഷ്‌ക ശര്‍മ, ശ്രദ്ധാ കപൂര്‍, ദിയാ മിര്‍സ, റിദ്ധിമ കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ ഈ ക്രൂരതയ്‌ക്കെതിരേ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. 

ഇത്തരക്കാരെ ശക്തമായ നിയമനിര്‍മാണത്തിലൂടെ ജയിലിലാക്കണമെന്നു ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ പറഞ്ഞു. കുറ്റക്കാരെ എത്രയും പെട്ടെന്നു നിമയത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് രണ്‍ദീപ് ഹൂഡ അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ ആനകള്‍ക്കെതിരേ ക്രൂരത പതിവാണെന്നും ക്ഷേത്രങ്ങളിലെ അറുനൂറിലേറെ ആനകള്‍ കേരളത്തില്‍ ക്രൂരതയ്ക്കിരയായി ചരിഞ്ഞിട്ടുണ്ടെന്നും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനകാ ഗാന്ധി പറഞ്ഞു. 

തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതരാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആനയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്ന് തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം. ശശികുമാര്‍ പറഞ്ഞു.                                                                                                                      

വെള്ളിയാറില്‍ ആനയെ അവശനിലയില്‍ മേയ് 25-ന് രാവിലെയാണ് കണ്ടയത്. രണ്ട് കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷയ്ക്കു ശ്രമിച്ചെങ്കിലും ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ വെള്ളത്തില്‍ തന്നെ വീണ് ആന ചരിയുകയായിരുന്നു.                                                                                                              

ഫോറസ്റ്റ് സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ആന ഗര്‍ഭിണിയാണെന്നു വ്യക്തമായത്. 

ആനയുടെ ദുരന്തത്തെക്കുറിച്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹനകൃഷ്ണന്‍ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് വൈറലാവുകയും ദേശീയ മാധ്യമങ്ങള്‍ അടക്കം ഇതു വാര്‍ത്തയാക്കുകയും ചെയ്തു.

Summary: Authorities have intensified investigations into the death of a pregnant elephant in the forest area of Thiruvizhamkunnu in Palakkad.  Indian cricket team captain Virat Kohli, the Kerala Blasters team, Bollywood stars and social media in Kerala have come out against the brutality of man to the wild.

Keywords: Pregnant elephant, Thiruvizhamkunnu, Palakkad, Indian cricket, Captain Virat Kohli,   Kerala Blasters team, Bollywood stars 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10966,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: ഗര്‍ഭിണിയായ കാട്ടാനയ്ക്കു കൈതച്ചക്കയില്‍ പടക്കം കൊടുത്തു കൊന്ന സംഭവത്തില്‍ രോഷമറിയിച്ചു വിരാട് കോലിയും ബോളിവുഡും മേനകയും, അന്വേഷണം ശക്തമാക്കി വനം വകുപ്പ്, മാപ്പില്ലാത്ത ക്രൂരതയ്‌ക്കെതിരേ സോഷ്യല്‍ മീഡിയ ഒന്നടങ്കം
ഗര്‍ഭിണിയായ കാട്ടാനയ്ക്കു കൈതച്ചക്കയില്‍ പടക്കം കൊടുത്തു കൊന്ന സംഭവത്തില്‍ രോഷമറിയിച്ചു വിരാട് കോലിയും ബോളിവുഡും മേനകയും, അന്വേഷണം ശക്തമാക്കി വനം വകുപ്പ്, മാപ്പില്ലാത്ത ക്രൂരതയ്‌ക്കെതിരേ സോഷ്യല്‍ മീഡിയ ഒന്നടങ്കം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3DGd3yWgWbTgwX9w4Gbp5v21UJyV_dvOOE7WxhuKwDxeztN4zzxr4HWGXV74knN6o5udSaMYuHrwdIFCyY_XsgtsYwIFBqCducthnpZIg5pLjlPFiBj8xbpzUCDJTjKZYZNMyjyxh3_5h/w640-h314/tusker+killing+kerala_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3DGd3yWgWbTgwX9w4Gbp5v21UJyV_dvOOE7WxhuKwDxeztN4zzxr4HWGXV74knN6o5udSaMYuHrwdIFCyY_XsgtsYwIFBqCducthnpZIg5pLjlPFiBj8xbpzUCDJTjKZYZNMyjyxh3_5h/s72-w640-c-h314/tusker+killing+kerala_vyganews.jpg
www.vyganews.com
https://www.vyganews.com/2020/06/india-unite-against-elephant-killing-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/06/india-unite-against-elephant-killing-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy