പത്തനംതിട്ട: ഏറെ വിവാദമായ പമ്പയിലെ മണല്‍ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പമ്പയില്‍ നിന്നുള്ള മണല്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ പാടി...
പത്തനംതിട്ട: ഏറെ വിവാദമായ പമ്പയിലെ മണല്‍ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പമ്പയില്‍ നിന്നുള്ള മണല്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്ന വനം വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് മണല്‍ നീക്കം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്.
അതേസമയം ഇതുവരെ ശേഖരിച്ച മണല്‍ നീക്കം ചെയ്യാനുള്ള അനുമതി വനം വകുപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ നീക്കം ചെയ്യുന്ന മണലിന്റെ വില പിന്നീടു നിശ്ചയിക്കുമെന്നും ഉത്തരവിലുണ്ട്.
അതേസമയം വനം സെക്രട്ടറിയുടെ ഈ ഉത്തരവില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനമായ ക്ലേയ്‌സ് ആന്‍ഡ് സെറാമിക് ആണ് ഗവണ്‍മെന്റുമായുള്ള ധാരണയില്‍ മണല്‍ നീക്കിത്തുടങ്ങിയത്.
എന്നാല്‍ ഇതിനു പിന്നിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനം നടത്തിയതോടുകൂടിയാണ് സംഭവം വിവാദത്തിലായത്.
വിരമിക്കുന്നതിന് തൊട്ടു മുന്‍പ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും നടത്തിയ ഹെലികോപ്ടര്‍ യാത്രയില്‍ ദുരൂഹതയുണ്ടെന്നും സി.പി.എം നേതാവ് ചെയര്‍മാനായ കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനത്തിന് മണല്‍ നീക്കാനുള്ള കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. തുടര്‍ന്ന് വനം വകുപ്പ് ഇതില്‍ ഇടപെടുകയായിരുന്നു.
ഇതേ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനം മണലെടുക്കുന്നതില്‍ നിന്ന് പിന്മാറുകയും ഇതില്‍ വ്യക്തമായ അറിയിപ്പില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന് ചീഫ് സെക്രട്ടറിയെ അറിയിക്കുകയുമായിരുന്നു.
Keywords: Illegal sand deal, Pamba, Forest deparment, Ramesh Chennithala

COMMENTS