തിരുവനന്തപുരം: ചെലവുചുരുക്കലിന്റെ ഭാഗമായി, വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് വീടുകളില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ ആകാമെന്ന് സര്‍ക്കാര്‍ തീരുമാ...
തിരുവനന്തപുരം: ചെലവുചുരുക്കലിന്റെ ഭാഗമായി, വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് വീടുകളില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ ആകാമെന്ന് സര്‍ക്കാര്‍ തീരുമാനം.
ഫലത്തില്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒഴിവാക്കുകയാണ്. വീടുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കി ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാല്‍, വീട്ടില്‍ പോകാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പണം നല്‍കി ക്വാറന്റൈനില്‍ കഴിയാം. ഇക്കൂട്ടരില്‍ പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയുമാവാം.
വിദേശത്തുനിന്ന് എത്തുന്നവര്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയണമെന്നായിരുന്നു മുന്‍ വ്യവസ്ഥ. ഇതിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടോ വാസയോഗ്യമായ കെട്ടിടമോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
Keywords: Kerala, Expats, NRI, Covid 19
COMMENTS