കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളിയില്‍ നിന്നുള്ള ധാതുമണല്‍ നീക്കം ചെയ്യുന്ന വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി. കെഎംഎംഎല്ലിന്...
കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളിയില്‍ നിന്നുള്ള ധാതുമണല്‍ നീക്കം ചെയ്യുന്ന വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി. കെഎംഎംഎല്ലിന് ധാതുമണല്‍ നീക്കം ചെയ്യുന്നത് തുടരാം എന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
തോട്ടപ്പള്ളിയില്‍ നടക്കുന്നത് കരിമണല്‍ ഖനനം അല്ല പൊഴി വീതി കൂട്ടുന്ന ജോലി ആണെന്നും ദുരന്തനിവാരണ നടപടികളുടെ ഭാഗമായാണ് മണല്‍ നീക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
മണല്‍ നീക്കത്തിനുള്ള സ്റ്റോപ്പ് മെമ്മോ പിന്‍വലിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് കെഎംഎംഎല്ലിന് അനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.
അതേസമയം പൊഴിമുഖത്തു നിന്ന് കൊണ്ടുപോകുന്ന മണല്‍ കെഎംഎംഎല്‍ പരിസരത്ത് തന്നെ സൂക്ഷിക്കണമെന്നും കൊണ്ടുപോകുന്ന മണലിന് കെഎംഎംഎല്‍ കണക്ക് സൂക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Keywords: High court, Black sand mining from Thottappally, KMML, Government
COMMENTS