തിരുവനന്തപുരം: ശബരിമലയിലും ഗുരുവായൂരിലും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന ഭക്തര്‍ക്കുമാത്രമായി ദര്‍ശനം നിജപ്പെടുത്തി. ശബരിമല നട ജൂണ്‍ 14 ...
തിരുവനന്തപുരം: ശബരിമലയിലും ഗുരുവായൂരിലും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന ഭക്തര്‍ക്കുമാത്രമായി ദര്‍ശനം നിജപ്പെടുത്തി.
ശബരിമല നട ജൂണ്‍ 14 മുതല്‍ 28 വരെയാണ് ഭക്തര്‍ക്കായി നടതുറക്കുന്നത്. ശബരിമലയില്‍ മണിക്കൂറില്‍ 200 പേരെയാവും പ്രവേശിപ്പിക്കുക.
ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം അനുവദിക്കും. ഭക്തരെ പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കിയ ശേഷമായിരിക്കും കടത്തിവിടുക.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ദര്‍ശനം അനുവദിക്കില്ല. പമ്പാ സ്‌നാനവും അനുവദിക്കില്ല.
വാഹനങ്ങള്‍ പമ്പവരെ അനുവദിക്കും. വണ്ടിപ്പെരിയാര്‍ വഴി പ്രവേശനം അനുവദിക്കില്ല. ഭക്തര്‍ക്ക് താമസസൗകര്യവും ഉണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്‌തെത്തുന്നവര്‍ക്ക് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് ദര്‍ശനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
മണിക്കൂറില്‍ 150 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഒരു ദിവസം 600 പേര്‍ക്കാണ് ദര്‍ശനം നടത്താനാവുക.
ഒരു ദിവസം 60 വിവാഹങ്ങള്‍ ഗുരുവായൂരില്‍ നടത്താം. വധൂവരന്മാര്‍ അടക്കം പത്തു പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. ഒരു വിവാഹത്തിന് പത്തു മിനിറ്റ് സമയം അനുവദിക്കും.
വിവാഹ സമയത്തിന് അര മണിക്കൂര്‍ മുന്‍പ് വിവാഹ സംഘം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എത്തിയിരിക്കണം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഭക്തര്‍ കോവിഡ് 19 ഇല്ലെന്നു സാക്ഷ്യപത്രം നല്‍കിയാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. ഗുരുവായൂരില്‍ വിഐപി ദര്‍ശനത്തിന് അവസരം ഉണ്ടാകില്ല.
Keywords: Sabarimala, Guruvayoor, Lord Krishna, Lord Ayyappa, Kerala, Darshan
COMMENTS