ചെന്നൈ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ അന്‍പഴകന്‍ ആശുപത്രിയില്‍ മരിച്ചു. 62 വയസായിരുന്നു. ജൂണ്‍ 2നാണ് ശ...
ചെന്നൈ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ അന്‍പഴകന്‍ ആശുപത്രിയില്‍ മരിച്ചു. 62 വയസായിരുന്നു.
ജൂണ്‍ 2നാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അന്‍പഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്.
ചെന്നൈ ഇന്‍സറ്റിറ്റിയൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ഏറെ നാളായി വൃക്ക രോഗത്തിനും ചികിത്സയിലായിരുന്നു. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. ഇന്നലെ വീണ്ടും നില മോശമാകുകയായിരുന്നു
ചെപ്പോക്കിലെ എംഎല്‍എ ആയിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അന്‍പഴകന്‍ സജീവസാന്നിദ്ധ്യമായിരുന്നു. ലോക്ഡൗണില്‍ ഭക്ഷണം കിട്ടാത്തവര്‍ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആഹാരം എത്തിച്ചുകൊടുത്തിരുന്നു. സിനിമാ നിര്‍മ്മാതാവുമാണ്.
രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് അന്‍പഴകന്‍.
Keywords: Tamil Nadu, J Anbazhagan, DMK, Chennai, Ccoronaviru, COVID-19, Dr Rela Institute and Medical Centre
COMMENTS