മലപ്പുറം: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കാരണത്താല്‍ ദളിത് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യസമന്ത്രിക്ക് മലപ്പുറം...
മലപ്പുറം: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കാരണത്താല്‍ ദളിത് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യസമന്ത്രിക്ക് മലപ്പുറം ഡിഡിഇയുടെ റിപ്പോര്‍ട്ട്. വിദ്യാഭ്യസ വകുപ്പിനോ അദ്ധ്യാപകര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ക്ലാസ് അദ്ധ്യാപകന്‍ ദേവികയെ വിളിച്ച് ഓണ്‍ലൈന്‍ പഠന സൗകര്യമുണ്ടോയെന്ന് അന്വേഷിച്ചിരുന്നതായും ഇല്ലെങ്കില്‍ അഞ്ചാം തീയതിക്കുള്ളില്‍ സ്‌കൂളില്‍ സൗകര്യമൊരുക്കുമെന്ന് അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്‌കൂളിലെ ഓണ്‍ലൈന്‍ പഠന സൗകര്യത്തില്‍ ദേവികയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നതായും ഇപ്പോള്‍ നടക്കുന്നത് ട്രയലാണെന്ന് കുട്ടിയെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ തന്നെ വിദ്യാഭ്യാസ വകുപ്പിനോ അദ്ധ്യാപകര്‍ക്കോ ഈ വിഷയത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
Kerala: Devika's suicide, Malappuram, Online class, Report
COMMENTS