സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട രണ്ടു ന്യൂനമര്‍ദ്ദങ്ങളുടെ ഫലമായി കേരളത്തില്‍ കനത്ത മഴ തുടരുന്നു. സംസ്ഥാന വ്യാപകമായി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട രണ്ടു ന്യൂനമര്‍ദ്ദങ്ങളുടെ ഫലമായി കേരളത്തില്‍ കനത്ത മഴ തുടരുന്നു.
സംസ്ഥാന വ്യാപകമായി ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായേക്കും.
ന്യൂനമര്ദ്ദങ്ങളിലൊന്ന് പടിഞ്ഞാറന്‍ തീരത്തും രണ്ടാമത്തേത് ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമാണ്. കേരള തീരത്തെ ന്യൂനമര്‍ദ്ദം പോയ 48 മണിക്കൂറില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഇതു നാളെയോടെ നിസര്‍ഗ ചുഴലിക്കാറ്റാവും എന്നാണ് കരുതുന്നു.
കേരളത്തില്‍ കാലവര്‍ഷം എത്തിയെന്ന ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് ഉണ്ടാവും. തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ജൂണ്‍ 4 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
Keywords: Kerala, Depression, Monsoon, Nisarga
COMMENTS