തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു ദിവസം തന്നെ രണ്ടു രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു ദിവസം തന്നെ രണ്ടു രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ചികിത്സയിലായിരുന്ന ആനാട് സ്വദേശി ഉണ്ണി, നിരീക്ഷണത്തിലായിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശന്‍ എന്നിവരാണ്
ബുധനാഴ്ച ആത്മഹത്യ ചെയ്തത്. ഇതില്‍ ഉണ്ണി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയും കെ.എസ്.ആര്‍.ടി.സി ബസില്‍ ആനാട് എത്തിയപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തി പൊലീസിന്റെ സഹായത്തോടെ തിരികെ മെഡിക്കല്‍ കോളേജിലെത്തിക്കുകയുമായിരുന്നു. നെടുമങ്ങാട് സ്വദേശി മുരുകേശന്‍ ഐസൊലേഷന്‍ വാര്‍ഡിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
Keywords: Covid patients, Suicide, Thiruvananthapuram, Minister
COMMENTS