തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം അതീവ ജാഗ്രതയിലേക്ക്. മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈ...
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം അതീവ ജാഗ്രതയിലേക്ക്. മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് തലസ്ഥാനം ഭീതിയിലാകുന്നത്.
ഇയാള്‍ നിരവധി ആള്‍ക്കാരുമായി ഇടപഴകിയതായാണ് വിവരം. രോഗത്തിന്റെ ഉറവിടമറിയാത്തതും വിപുലമായ സമ്പര്‍ക്ക പട്ടികയും വന്നതോടെയാണ് തലസ്ഥാന നഗരം അതീവ ജാഗ്രതയിലേക്ക് നീങ്ങുന്നത്.
ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. നിയന്ത്രണങ്ങള്‍ നഗരത്തില്‍ ശക്തമാക്കണമെന്ന നിര്‍ദ്ദേശം സ്‌പെഷ്യല്‍ ബ്രാഞ്ചും ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.
നഗരത്തില്‍ പൊതു ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം രോഗ പ്രതിരോധത്തിലും വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
പന്ത്രണ്ടാം തീയതി മുതലാണ് ഇയാള്‍ക്ക് രോഗ ലക്ഷണമുണ്ടെന്ന് വ്യക്തമായിട്ടുള്ളത്. അതിനുശേഷവും ഇയാള്‍ നിരവധി ആളുകളുമായി ഇടപെട്ടിട്ടുണ്ട്.
അതിനാല്‍ തന്നെ ഇയാളുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.
Keywords: Covid - 19, High alert, Thiruvananthapuram
COMMENTS