ഗാല്‍വാനില്‍ ഇന്ത്യ തകര്‍ത്ത ടെന്റുകള്‍ ചൈന വീണ്ടും കെട്ടി, സംഘര്‍ഷം രൂക്ഷമാകുന്നു

അഭിനന്ദ് ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട്, ഗാല്‍വാന്‍ താഴ്വരയിലെ പട്രോള്‍ പോയിന്റ് 14 (പിപി 14) ന് സമീപം ജൂ...


അഭിനന്ദ്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട്, ഗാല്‍വാന്‍ താഴ്വരയിലെ പട്രോള്‍ പോയിന്റ് 14 (പിപി 14) ന് സമീപം ജൂണ്‍ 15 ന് ഇന്ത്യന്‍ സൈന്യം നശിപ്പിച്ച കൂടാരങ്ങള്‍ ചൈന പുനര്‍നിര്‍മിച്ചു.

തിങ്കളാഴ്ച കോര്‍  കമാന്‍ഡര്‍ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം സംഘര്‍ഷം കുറയുമെന്നു കരുതിയിരുന്നെങ്കിലും ചൈനയുടെ നടപടി വിപരീത ഫലം ഉണ്ടാക്കിയിരിക്കുകകയാണ്.

ചൈന ടെന്റ് കെട്ടിയത് ഇന്ത്യന്‍ സൈനികര്‍ നേരിട്ട് കണ്ട് ഉറപ്പാക്കി. സാറ്റലൈറ്റ് ചിത്രങ്ങളിലും ഇതു വ്യക്തമാണ്.

കേണല്‍ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലെ 20 ഇന്ത്യന്‍ സൈനിരും അമ്പതിനടുത്ത് ചൈനീസ് സൈനികരും  കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഇരുവിഭാഗവും ഇവിടെ പിന്നാക്കം മാറിയിരുന്നു. കേണല്‍ സന്തോഷ് ബാബുവും കൂട്ടരുമാണ് കൂടാരം തീയിട്ടു നശിപ്പിച്ചത്. 

സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചൈനയുടെ പുതിയ നടപടി. ചര്‍ച്ചകള്‍ മന്ദഗതിയിലാണെങ്കിലും പുതിയ കൂടാരത്തിന്റെ നിര്‍മ്മാണം സൈനിക ബലം കുറയ്ക്കാനുള്ള നീക്കത്തിനു തുരങ്കം വയ്ക്കുന്നതാണ്.

പാന്‍ഗോംങ് സോയ്ക്കും ദൗലത് ബേഗ് ഓള്‍ഡിക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ കുറഞ്ഞത് 15 പോക്കറ്റുകളിലെങ്കിലും ചൈനീസ് സേന സന്നാഹമൊരുക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യയും സൈനിക സന്നാഹം ശക്തിപ്പെടുത്തിയിരിക്കുകയാണ്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇപ്പോള്‍ 10,000 ചൈനീസ് സൈനികരെങ്കിലുമുണ്ടെന്നാണ് കണക്ക്. ചിലേടത്ത് ടാങ്കുകളും പീരങ്കികളും മറ്റും വിന്യസിച്ചിട്ടുണ്ട്. 

ചൈന അതിര്‍ത്തിയില്‍ റോഡ് നിര്‍മാണ ജോലികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പട്രോളിംഗ് മാത്രം നടത്തിയിരുന്ന പ്രദേശമായ പട്രോള്‍ പോയിന്റ് 14 ലെ സൈനികര്‍ക്ക് ചൈന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നുമുണ്ട്.

ഗാല്‍വാന്‍, പാന്‍ഗോങ് സോ എന്നിവയ്ക്ക് പുറമെ ഡിബിഒയ്ക്ക് സമീപമുള്ള ഡെപ്സാങ് സമതലങ്ങളിലും ഗോഗ്ര പോസ്റ്റിലും ചൈന കൈയേറ്റശ്രമം ആരംഭിച്ചിട്ടുണ്ട്. ഡെപ്സാങ് മേഖലയില്‍ ചൈനീസ് കവചിത വാഹനങ്ങള്‍ വന്‍തോതിലെത്തിച്ചിട്ടുണ്ട്. 

ഗോഗ്രയില്‍ ചൈനീസ് സേന രണ്ടു കിലോമീറ്ററോളം ഇന്ത്യന്‍ പ്രദേശത്തേയ്ക്കു കടന്നുകയറിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം 15 മുതല്‍ 20 കിലോ മീറ്റര്‍ വരെ പ്രദേശം തങ്ങള്‍ക്കുള്ളതാണെന്നാണ് ചൈന അവകാശപ്പെടുന്നത്.

Keywords: To further intensify the conflict on the border, China rebuilt the tents destroyed by Indian troops on June 15 near Patrol Point 14 (PP14) in the Galvan Valley. China's move has had the opposite effect, though the tension is expected to ease following Monday's core commander-level talks.
The Indian soldier physically ensured that China built the tent. This is also evident in satellite images.

Summary: China, Indian troops, June 15, Patrol Point 14 , PP14, Galvan Valley Commander-level talks, Indian soldier, Satellite images

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4958,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10790,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഗാല്‍വാനില്‍ ഇന്ത്യ തകര്‍ത്ത ടെന്റുകള്‍ ചൈന വീണ്ടും കെട്ടി, സംഘര്‍ഷം രൂക്ഷമാകുന്നു
ഗാല്‍വാനില്‍ ഇന്ത്യ തകര്‍ത്ത ടെന്റുകള്‍ ചൈന വീണ്ടും കെട്ടി, സംഘര്‍ഷം രൂക്ഷമാകുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirX553XP-LAZnM7GRywfi5LPRROgPWvU6656Ig6lA9_2cs2xb9AlZSwoJQCEBmSaS-f-y205o5F1gTjfN8-ISqSqaUzHFiCmLKB9Mh57o8fZQ0-SbwSC56hxzX9sg0KTdIiiBTlS_uGVCB/w640-h391/border.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirX553XP-LAZnM7GRywfi5LPRROgPWvU6656Ig6lA9_2cs2xb9AlZSwoJQCEBmSaS-f-y205o5F1gTjfN8-ISqSqaUzHFiCmLKB9Mh57o8fZQ0-SbwSC56hxzX9sg0KTdIiiBTlS_uGVCB/s72-w640-c-h391/border.png
www.vyganews.com
https://www.vyganews.com/2020/06/china-constructed-more-tents-at-galwan.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/06/china-constructed-more-tents-at-galwan.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy