കോഴിക്കോട്: കോവിഡ് കാലത്ത് വിദേശത്തു കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് നാടിന്റെയാകെ ശ്രദ്...
കോഴിക്കോട്: കോവിഡ് കാലത്ത് വിദേശത്തു കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് നാടിന്റെയാകെ ശ്രദ്ധാകേന്ദ്രമായ, ഇന്നലെ ഷാര്‍ജയില്‍ മരിച്ച, നിതിന്റെ ഭാര്യ ആതിരയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞുപിറന്നത്. പ്രിയപ്പെട്ടവന്റെ മരണം ആതിരയെ അറിയിച്ചിട്ടില്ല.
ഷാര്‍ജയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും രക്തദാനത്തിലുമെല്ലാം സജീവമായിരുന്ന നിതിന്‍ ചന്ദ്രന്റെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
തിങ്കളാഴ്ച വെളുപ്പിനാണ് 29 കാരനായ നിതിന്‍ ദുബായില്‍ മരിച്ചത്. ഗര്‍ഭിണിയായ ഭാര്യ ആതിരയെ എതാനും ദിവസം മുന്‍പാണ് നാട്ടിലേക്ക് അയച്ചത്. ജോലി സംബന്ധമായി ദുബായില്‍ തുടരുകയായിരുന്നു നിതിന്‍.
ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന നിതിന്‍ രാവിലെ വൈകിയിട്ടും ഉണരാതിരുന്നതോടെ സഹപ്രവര്‍ത്തകര്‍ വാതില്‍ ബലം പ്രയോഗിച്ചു തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ദുബായിലെ യൂറോ ഗള്‍ഫ് കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായി ജോലി നോക്കുകയായിരുന്നു നിതിന്‍.
ആതിരയും നിതിനും ഒരുമിച്ചു വരാനായിരുന്നു പദ്ധതിയിട്ടത്. കോവിഡ് നിമിത്തം പദ്ധതിയാകെ താളം തെറ്റി. ഗര്‍ഭിണിയായ ആതിരയ്ക്കു നാട്ടിലെത്താന്‍ കഴിയില്ലേ എന്ന ആശങ്കയിലാ
ണ് നിതിന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഐടി എന്‍ജിനിയറായ പേരാമ്പ്ര വാല്യക്കോട്ടെ കൊളത്തോറത്ത് ആതിര മേയ് ഏഴിന്റെ ആദ്യ വിമാനത്തില്‍ നാട്ടിലെത്തി. പ്രസവസമയത്ത ഭര്‍ത്താവ് അടുത്തുണ്ടാകുമെന്ന് ആതിര കരുതിയിരിക്കെയാണ് നിതിനെ മരണം കൂട്ടിക്കൊണ്ടുപോയത്.
നിതിന് എന്തോ അസുഖമുണ്ടെന്ന് അറിയിച്ചപ്പോള്‍ തന്നെ ആതിരി ബോധരഹിതയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോവിഡ് ടെസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി നിതിന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പരിശോധനാഫലം നെഗറ്റീവായാല്‍ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരികയുള്ളൂ.
Keywords: Athira, Nithin Chandran, Dubai, Covid, Girl
COMMENTS